മുമ്പൊരിക്കലും നഗരമിങ്ങനെ ആളൊഴിഞ്ഞ് കണ്ടിട്ടില്ല. രാജ്യം കൊവിഡ് ജാഗ്രതയിൽ വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ തെരുവുകളും നഗരങ്ങളുമെല്ലാം ശൂന്യവും ശാന്തവുമായി. തിരക്കുകളിൽ നിന്ന് വേർപെട്ട മുംബൈയിലെ റോഡുകൾ ഇപ്പോൾ കൈയടക്കുന്നത് ഒറ്റയ്‌ക്കും കൂട്ടമായുമെല്ലാം എത്തുന്ന മയിലുകളാണ്. പീലികൾ വിടർത്തിയാടുന്ന മയിലുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബോളിവുഡ് നടി ജൂഹി ചൗളയും ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചു.
നഗരത്തിലെത്തിയ അവകാശികൾ; ചിത്രങ്ങൾ പങ്കുവെച്ച് ജൂഹി ചൗള
ശൂന്യവും ശാന്തവുമായ മുംബൈയിലെ റോഡുകൾ ഇപ്പോൾ കൈയടക്കുന്നത് ഒറ്റയ്‌ക്കും കൂട്ടമായുമെല്ലാം എത്തുന്ന മയിലുകളാണ്. ഇതിന്‍റെ ചിത്രങ്ങൾ നടി ജൂഹി ചൗള ട്വിറ്ററിലൂടെ പങ്കുവച്ചു
ജൂഹി ചൗള
"ബാബുൽനാഥ് നഗരത്തിൽ നിന്നുള്ള കാഴ്‌ചകൾ," എന്ന് സൂചിപ്പിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ഭൂമിയുടെ അവകാശികൾ തങ്ങളുടെ വാസസ്ഥലത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രങ്ങളും വീഡിയോകളും ലോക് ഡൗൺ കാലത്തെ പ്രധാന കാഴ്‌ചകളാകുകയാണ്.