കപ്പേളയ്‌ക്ക് ശേഷം അന്നാ ബെന്‍ നായികയാകുന്ന ജൂഡ് ആന്‍റണി സിനിമ സാറാസിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകന്‍. പച്ചക്കറി ചന്തയില്‍ നില്‍ക്കുന്ന അന്ന ബെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ നവംബര്‍ 30ന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ജൂഡ് ആന്‍റണി സോഷ്യല്‍മീഡിയ വഴി അറിയിച്ചിരുന്നു.
മല്ലിക സുകുമാരന്‍, കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി.പി.നായരമ്പലവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അന്നയുടെ അച്ഛന്‍ വേഷത്തിലാണ് അദ്ദേഹം എത്തുക.
-
Finished 😍😍😍 started this beautiful journey on 23rd October. Thank god for sparing us from Covid19. I thank my producer...
Posted by Jude Anthany Joseph on Sunday, 29 November 2020
കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി വിവിധ ഇടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷന്‍. നിര്‍മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അക്ഷയ് ഹരീഷിന്‍റെതാണ് കഥ. നിമിഷ് രവിയാണ് ക്യാമറ. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. സംഗീതം ഷാന്‍ റഹ്മാന്‍. അന്നയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം കപ്പേളയായിരുന്നു.