ഇത്തവണ ഇടുക്കിയുടെ സ്വന്തം എം.എം മണി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഏറ്റവും മികച്ച ഭൂരിപക്ഷത്തിലാണ്. ഉടുമ്പന്‍ചോലയില്‍ നിന്ന് 31000 വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയം നേടിയത്. കേരളത്തോടൊപ്പം ഉടുമ്പന്‍ ചോലെയും ചുവന്നു. ആശംസപ്രവാഹമാണ് ഇപ്പോള്‍ എം.എം മണിയെ തേടിയെത്തുന്നത്.
മണിയാശാന് അഭിനന്ദനം അറിയിച്ചുകൊണ്ട് സംവിധായകനും നടനുമായ ജൂഡ് ആന്‍റിണി ജോസഫും എത്തി. മണിയാശാന്‍റെയും ഭാര്യയുടേയും മനോഹരമായ ചിത്രം പങ്കുവെച്ചാണ് ജൂഡ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. എം.എം മണിയെ തേടി എത്തിയ ആശംസകളില്‍ ജൂഡിന്‍റെ ആശംസ വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് പിന്നിലും ഒരു പഴങ്കഥയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എം.എം മണിയുടെ പേരില്‍ ജൂഡ് വിവാദത്തിലായിരുന്നു. എം.എം മണി മന്ത്രിയായപ്പോള്‍ വെറുതെ സ്കൂളില്‍ പോയി എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ജൂഡ് കുറിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എം.എം മണിയെ ആക്ഷേപിക്കുന്ന തരത്തിലാണ് പരാമര്‍ശം എന്നുപറഞ്ഞ് നിരവധി പേരാണ് അന്ന് ജൂഡിന് എതിരെ രംഗത്തെത്തി. ഇപ്പോള്‍ പഴയ വിവാദങ്ങളെല്ലാം മറന്ന് മണിയാശാന് വേണ്ടി ജൂഡ് ആശംസ കുറിച്ചപ്പോള്‍ ആരാധകരും സന്തോഷത്തിലായി.