കേരളം

kerala

ETV Bharat / sitara

'എനിക്ക് പ്രസവിക്കണ്ട' ; അന്ന ബെൻ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ - അന്ന ബെൻ സണ്ണി വെയ്‌ൻ വാർത്ത

പ്രശസ്‌ത തിരക്കഥാകൃത്തും അന്ന ബെന്നിന്‍റെ അച്ഛനുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍.

jude anthany directed film latest news  jude anthany ann ben news latest  ann ben saras film trailer news update  ann ben father narayamabalam news  ann ben sunny wayne film news  സാറാസ് സിനിമ വാർത്ത  സാറാസ് അന്ന ബെൻ വാർത്ത  സാറാസ് ട്രെയിലർ വാർത്ത  സാറാസ് ജൂഡ് ആന്‍റണി വാർത്ത  അന്ന ബെൻ സണ്ണി വെയ്‌ൻ വാർത്ത  അന്ന ബെൻ അച്ഛൻ ബെന്നി പി നായരമ്പലം വാർത്ത
സാറാസ്

By

Published : Jul 1, 2021, 5:13 PM IST

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത്. സിനിമ സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയും, അവളെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്ന വീട്ടുകാരും.

ഇതിനിടയിൽ എംബിഎക്കാരനായ സണ്ണി വെയ്‌നിന്‍റെ കഥാപാത്രം സാറയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടർന്നുള്ള സംഭവങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

താരനിരയിൽ മല്ലിക സുകുമാരനും ബെന്നി പി. നായരമ്പലവും വൃദ്ധി വിശാലും...

പ്രശസ്‌ത തിരക്കഥാകൃത്തും അന്ന ബെന്നിന്‍റെ പിതാവുമായ ബെന്നി പി. നായരമ്പലമാണ് സാറയുടെ അച്ഛന്‍റെ വേഷം അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരൻ, വിജയകുമാർ, ധന്യ വർമ, പ്രശാന്ത് നായർ, വൃദ്ധി വിശാൽ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

അക്ഷയ് ഹരീഷ് ആണ് ഫാമിലി എന്‍റർടെയ്‌നർ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. നിമിഷ് രവി ഛായാഗ്രഹണവും റിയാസ് കെ. ഖാദർ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് പാടിയ ഗാനവും സാറാസിലുണ്ട്.

More Read: അന്ന ബെൻ- സണ്ണി വെയ്‌ൻ 'സാറാസി'ലെ വീഡിയോ ഗാനം പുറത്ത്

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം, മഹാമാരിക്കെതിരെയുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സിനിമ ചിത്രീകരിച്ചത്.

കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു ഷൂട്ടിങ്. ജൂലൈ അഞ്ചിന് ആമസോണ്‍ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details