തെലുങ്ക് യുവനടന്‍ ജൂനിയര്‍ എന്‍ടിആറിനും കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. താരവും മറ്റ് കുടുംബാംഗങ്ങളും ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. 'എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരും ഭയപ്പെടേണ്ടതില്ല... എനിക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. ഞാനും എന്‍റെ കുടുംബവും ഐസൊലേഷനില്‍ കഴിയുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എന്നോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത് ഇടപഴകിയവര്‍ ദയവായി ക്വാറന്‍റൈനില്‍ പോകണം' താരം ട്വിറ്ററില്‍ കുറിച്ചു.
ജൂനിയര്‍ എന്‍ടിആറിനും കൊവിഡ് സ്ഥിരീകരിച്ചു - Jr NTR news
ജൂനിയര്‍ എന്‍ടിആറും മറ്റ് കുടുംബാംഗങ്ങളും ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്.
ജൂനിയര്‍ എന്‍ടിആറിനും കൊവിഡ് സ്ഥിരീകരിച്ചു
ദിവസങ്ങള്‍ക്ക് മുമ്പ് അല്ലു അര്‍ജുന്‍, പവന്‍ കല്യാണ്‍, രാം ചരണ്‍, കല്യാണ്‍ ദേവ്, നിവേദിത തോമസ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആറിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ളത് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറാണ്. രാം ചരണാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലായി ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തും.