കേരളം

kerala

ETV Bharat / sitara

ഐതിഹാസിക വില്ലന് വെനീസ് ചലച്ചിത്രമേളയില്‍ അംഗീകാരം - ജോക്കര്‍

ദി ഹാങ് ഓവർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടോഡ് ഫിലിപ്സാണ് ജോക്കര്‍ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് തവണ അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഹ്വാക്കിൻ ഫീനിക്സാണ് ജോക്കറില്‍ ഐതിഹാസിക വില്ലന് വീണ്ടും ജീവൻ പകരുന്നത്

ഐതിഹാസിക വില്ലന് വെനീസ് ചലച്ചിത്രമേളയില്‍ അംഗീകാരം

By

Published : Sep 9, 2019, 11:52 PM IST

വെനീസ് ചലച്ചിത്രമേളയില്‍ മികച്ച ചലച്ചിത്രമായി ജോക്കര്‍. വെനീസിലെ പുരസ്കാരം ഓസ്കാര്‍ അവാര്‍ഡിലും പ്രതിഫലിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ പുരസ്കാരനേട്ടം വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം വെനീസില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ എന്നീ സിനിമകള്‍ ഓസ്കാറിലും പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒരു സ്റ്റാന്‍റ് അപ് കൊമേഡിയനില്‍ നിന്ന് ജോക്കറിലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്‍റെ പരിണാമം പറയുന്ന ജോക്കര്‍ സിനിമ ഹോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന ഏറ്റവും വലിയ സിനിമകളിലൊന്നാണ്. ദി ഹാങ് ഓവർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടോഡ് ഫിലിപ്സാണ് ജോക്കര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

മൂന്ന് തവണ അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഹ്വാക്കിൻ ഫീനിക്സാണ് ജോക്കറില്‍ ഐതിഹാസിക വില്ലന് വീണ്ടും ജീവൻ പകര്‍ന്നത്. ഡാർക്ക് നൈറ്റിലെ ബാറ്റ്മാന്‍റെ എതിരാളിയായ ജോക്കറെ അവതരിപ്പിച്ച ഹീത്ത് ലെഡ്ജറുടെ അഭിനയത്തോട് കിടപിടിക്കുന്നതാണ് ജോക്കറിലെ ഹ്വാക്കിൻ ഫീനിക്സിന്‍റെ പ്രതിഭ എന്നാണ് വെനീസില്‍ നിന്നുള്ള സിനിമാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്. എൺപതുകളിൽ പുറത്തിറങ്ങിയ മാർട്ടിൻ സ്കോർസെസിയുടെ ദി കിങ് ഓഫ് കോമഡിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഫിലിപ്സ് ജോക്കർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ ട്രെന്‍റിങ് ലിസ്റ്റില്‍ ഇടംപിടിച്ച് കഴിഞ്ഞു.

ABOUT THE AUTHOR

...view details