ജോജു ജോർജ്ജും ഷീലു എബ്രഹാമും നായിക- നായകന്മാരായെത്തുന്ന സ്റ്റാർ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിന്‍ ഡി സില്‍വയാണ്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതനായ താരമാണ് ഡോമിന്‍ ഡി സില്‍വ.
മുത്തശ്ശിക്കഥ പോലെ മിസ്റ്ററി ത്രില്ലർ 'സ്റ്റാർ'; ട്രെയിലർ പുറത്തിറങ്ങി - joju george sheelu abraham pritviraj news
ജോജു ജോർജ്ജും ഷീലു എബ്രഹാമും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷം ചെയ്യുന്നു.
റോയ് എന്നയാളും ഭാര്യ ആർദ്രയുമാണ് സ്റ്റാറിലെ മുഖ്യകഥാപാത്രങ്ങൾ. ഇവരുടെ ജീവിതത്തിൽ നടക്കുന്ന അനിഷ്ഠ സംഭവങ്ങളും ആർദ്രയുടെ അസ്വാഭാവിക പെരുമാറ്റവും ട്രെയിലറിൽ കാണിക്കുന്നു. ചിത്രം നിഗൂഢത നിറഞ്ഞ കഥായായിരിക്കും കൈകാര്യം ചെയ്യുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നതും. സ്റ്റാറിൽ പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഡോ. ഡെറിക് എന്ന കഥാപാത്രമാണ് താരത്തിന്‍റേത്.
നവാഗതനായ സുവിന്‍ എസ്. സോമശേഖരനാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍റെ മനോഹരമായ ഫ്രെയിമുകളും വില്യം ഫ്രാന്‍സിസിന്‍റെ പശ്ചാത്തല സംഗീതവും ത്രില്ലർ ചിത്രത്തിനെ കൂടുതൽ ആകർഷകമാക്കുന്നു. ലാൽ കൃഷ്ണയാണ് സ്റ്റാർ ചിത്രത്തിന്‍റെ എഡിറ്റർ. എം ജയചന്ദ്രൻ, രഞ്ജിൻ രാജ് എന്നിവർ ചേർന്നാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു സ്റ്റാർ നിര്‍മിക്കുന്നു.