സിനിമാ ചിത്രീകരണത്തിനായാണ് അനിൽ നെടുമങ്ങാട് ഇടുക്കിയിലെത്തിയത്. ക്രിസ്‌മസ് ദിവസം ഷൂട്ടിങ്ങില്ലാത്തതിനാൽ കൂട്ടുകാരുമൊത്ത് അദ്ദേഹം മലങ്കര ഡാമിൽ പോയി. എന്നാൽ, പിന്നീട് സംഭവിച്ചതൊന്നും ആർക്കും ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. അനിലിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വിങ്ങലിലാണ് ഇപ്പോഴും സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും.
ജോജു ജോർജ് നായകനാകുന്ന 'പീസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലായിരുന്നു താരം. അതിനാൽ തന്നെ നടൻ ജോജു ജോർജിന് പ്രിയസുഹൃത്തിന്‍റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അനിലിന്‍റെ ശബ്‌ദത്തിലുള്ള "മണ്ണിനെ മാറോട് ചേർത്തു പിടിച്ചേ..." എന്ന ഗാനവും അതിനൊപ്പം അദ്ദേഹത്തിന്‍റെ ഫോട്ടോകളും ഉൾപ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് അകാലത്തിൽ വിടപറഞ്ഞ തന്‍റെ പ്രിയസുഹൃത്തിന് പ്രണാമമർപ്പിക്കുകയാണ് ജോജു ജോർജ്.
-
Posted by Joju George on Saturday, 26 December 2020