ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ഇരു മുഖം' എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ പങ്കുവച്ചു.
നവാഗതനായ ഷറഫുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ രചയിതാവ് ബിജു ആർ. പിള്ളയാണ്. മറ്റ് താരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.