എറണാകുളം:2020ലെ ജോൺസൺ മാസ്റ്റർ സംഗീത പുരസ്‌കാരം സമ്മാനിച്ചു. ചലച്ചിത്ര സംഗീത സംവിധായകൻ സതീഷ് രാമചന്ദ്രൻ, പിന്നണി ഗായകൻ വിജേഷ് ഗോപാൽ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. കഴിഞ്ഞ ശനിയാഴ്‌ച എറണാകുളം പ്രസ്സ് ക്ലബ്ബിൽ വച്ചാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്.
ജോൺസൺ മാസ്റ്റർ സംഗീത പുരസ്‌കാരം സമ്മാനിച്ചു - vijesh gopal award news
സംഗീത സംവിധായകൻ സതീഷ് രാമചന്ദ്രൻ, പിന്നണി ഗായകൻ വിജേഷ് ഗോപാൽ എന്നിവർക്ക് പ്രസ്സ് ക്ലബ്ബിൽ വച്ച് പുരസ്‌കാരദാന ചടങ്ങ് നടന്നു.
മൈത്രി ബുക്‌സും എവർഗ്രീൻ ബുക്‌സും ചേർന്നാണ് മലയാള ചലച്ചിത്രഗാന രംഗത്തെ യുവസംഗീത പ്രതിഭകൾക്കായി പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ സംഗീത സംവിധായകൻ ജെറി അമൽദേവ്, ഗാന രചയിതാവ് ആർ.കെ ദാമോദരൻ, മുൻ എംപി പന്ന്യൻ രവീന്ദ്രൻ, ചലച്ചിത്ര സംവിധായകൻ പാമ്പള്ളി, നിർമാതാക്കളായ ഷിബു സുശീലൻ, സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സബീർ തിരുമല എന്നിവർ പങ്കെടുത്തു. മലയാളത്തിന്‍റെ പ്രിയസംഗീതജ്ഞൻ ജോൺസൺ മാസ്റ്ററുടെ ഭാര്യ റാണി ജോൺസൺ, അദ്ദേഹത്തിന്‍റെ സഹോദരൻ ജോർജ് തട്ടിൽ, മൈത്രി ബുക്സ് ഡയറക്‌ടർ ലാൽ സലാം എന്നിവരും ഭാഗമായി.