കേരളം

kerala

ETV Bharat / sitara

ഇട്ടിമാണിക്ക് ശേഷം ലാലേട്ടനൊപ്പം: സന്തോഷം പങ്കുവെച്ച് മലയാളത്തിന്‍റെ പ്രിയസംവിധായകൻ - മോഹൻലാലിനൊപ്പം ജോണി ആന്‍റണിയും വാർത്ത

ബി.ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ആറാട്ടി'ൽ മോഹൻലാലിനൊപ്പം ജോണി ആന്‍റണിയും അഭിനയിക്കുന്നുണ്ട്.

ഇട്ടിമാണിക്ക് ശേഷം ലാലേട്ടനൊപ്പം വാർത്ത  മോഹൻലാൽ ജോണി ആന്‍റണി വാർത്ത  john antony joining the cast aarattu mohanlal news  b unnikrishnan mohanlal news  johny antony and lalettan news  after ittimani news  മോഹൻലാലിനൊപ്പം ജോണി ആന്‍റണിയും വാർത്ത  ആറാട്ട് സിനിമ വാർത്ത
സന്തോഷം പങ്കുവെച്ച് മലയാളത്തിന്‍റെ പ്രിയസംവിധായകൻ

By

Published : Dec 6, 2020, 7:16 PM IST

ഇട്ടിമാണിക്ക് ശേഷം മോഹൻലാലിനൊപ്പം പങ്കുചേരുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്‍റണി. ബി.ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ മലയാളചിത്രം 'ആറാട്ടി'ൽ അഭിനേതാവായി താനും പങ്കുചേരുമെന്നാണ് ജോണി ആന്‍റണി അറിയിച്ചത്. ഉണ്ണികൃഷ്‌ണന്‍റെ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിന്‍റെ സന്തോഷവും താൻ സംവിധാനം ചെയ്‌ത അഞ്ച് സിനിമകളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്‌ണക്കൊപ്പം പ്രവർത്തിക്കുന്നതിലെ പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

"ആറാട്ടിൽ ഞാനുമുണ്ട്.. ഇട്ടിമാണിക്ക്‌ ശേഷം ലാലേട്ടനോടൊപ്പം അഭിനയിക്കുന്നു. ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ ആദ്യമായി അഭിനയിക്കുന്നു. അതുപോലെ തന്നെ ഞാൻ സംവിധാനം ചെയ്ത അഞ്ച് സിനിമകൾ എഴുതിയ ഉദയകൃഷ്‌ണയുടെ സിനിമയിലും ആദ്യമായി അഭിനയിക്കുന്നു. അങ്ങനെ വളരെ പ്രതീക്ഷ നൽകുന്ന ഒരു സിനിമയും കഥാപാത്രവുമാണ് ഇത്," ജോണി ആന്‍റണി ഫേസ്‌ബുക്കിൽ കുറിച്ചു.

സിഐഡി മൂസ, കൊച്ചി രാജാവ്, തുറുപ്പ് ഗുലാൻ തുടങ്ങിയ കോമഡി എന്‍റർടെയ്‌ൻമെന്‍റ് ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്‍റണി, ശിക്കാരി ശംഭു, ഇട്ടിമാണി, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും എന്നിങ്ങനെ മലയാളചിത്രങ്ങളിലൂടെ കാമറക്ക് മുൻപിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നായിക വിക്രം വേദ ഫെയിം ശ്രദ്ധ ശ്രീനാഥാണ്.

ABOUT THE AUTHOR

...view details