ലോസ് ഏഞ്ചൽസ്: ജോക്വിൻ ഫീനിക്‌സിനും റൂണി മാരക്കും കൂട്ടായി ഇനി റിവറും. ഓസ്‌കാർ ജേതാവ് ജോക്വിൻ ഫീനിക്‌സിന്‍റെയും പ്രതിശ്രുത വധു റൂണി മാരയുടെയും ആദ്യ ആൺകുഞ്ഞിന് അന്തരിച്ച സഹോദരന്‍റെ പേരാണ് നൽകിയിരിക്കുന്നത്. 23-ാം വയസ്സിലാണ് അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നാണ് റിവർ ഫീനിക്‌സ് മരിച്ചത്.
ജോക്വിന്‍ ഫീനിക്‌സിന്‍റെയും പ്രതിശ്രുത വധുവിന്‍റെയും പുതിയ സന്തോഷം 'റിവർ' - റിവർ
ജോക്കർ ഫെയിം ജോക്വിൻ ഫീനിക്‌സിനും റൂണി മാരക്കും പിറന്ന ആൺകുഞ്ഞിന് ഫീനിക്‌സ് തന്‍റെ സഹോദരന്‍റെ സ്‌മരണക്കായ് റിവർ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഹോളിവുഡ് താരങ്ങളായ ഫീനിക്‌സും (45) റൂണി മാര (35)യും 2016ൽ മേരി മാഗ്‌ഡലീൻ ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ശേഷം, ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും 2017ൽ കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ സമാപന ചടങ്ങിൽ പ്രണയജോഡികൾ ഒന്നിച്ചെത്തിയതും വലിയ വാർത്തയായിരുന്നു. പിന്നീട്, ഹോളിവുഡ് ഹിൽസിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്ന് ഒരു അഭിമുഖത്തിനിടയിൽ ഫീനിക്‌സ് പങ്കുവെച്ചിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുട്ടി വരുന്ന സന്തോഷം മെയ് മാസം താരങ്ങൾ അറിയിച്ചിരുന്നു. 2019ൽ ജൂലൈയിലായിരുന്നു ജോക്വിൻ ഫീനിക്‌സിന്‍റെയും റൂണി മാരയുടെയും വിവാഹ നിശ്ചയം.