മലയാളസിനിമയിൽ ബാലതാരമായി തുടങ്ങി പിന്നീട് ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി മാറിയ മഞ്ജിമ മോഹൻ തമിഴിലും സജീവമാണ്. മഞ്ജിമയുടെ തമിഴിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാലത്തില്‍ സന്തിപ്പോം'. എൻ. രാജശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകവേഷം ചെയ്യുന്നത് ജീവയാണ്. ആക്ഷൻ എന്‍റർടെയ്‌നറായി ഒരുക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ജീവ- മഞ്ജിമ 'കാലത്തില്‍ സന്തിപ്പോം' റിലീസ് പ്രഖ്യാപിച്ചു
ജീവ, മഞ്ജിമ മോഹൻ, അരുൾനിധി എന്നിവർ മുഖ്യതാരങ്ങളാകുന്ന തമിഴ് ചിത്രം കാലത്തില്‍ സന്തിപ്പോം ജനുവരി 28ന് റിലീസിനെത്തും.
ജീവ- മഞ്ജിമ കാലത്തില്‍ സന്തിപ്പോം റിലീസ് പ്രഖ്യാപിച്ചു
ഡീമോന്‍റെ കോളനി എന്ന ഹോറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുള്‍നിധിയാണ് കാലത്തില്‍ സന്തിപ്പോം ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ചിത്രത്തിന്‍റെ രചനയും സംവിധായകൻ എൻ. രാജശേഖർ തന്നെയാണ് നിർവഹിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹകൻ. യുവൻ ശങ്കർ രാജ ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസ് ഒരുക്കുന്ന 90-ാമത്തെ ചിത്രം രണ്ട് സുഹൃത്തുക്കളുടെ കഥയാണ് വിവരിക്കുന്നത്.