കേരളം

kerala

ETV Bharat / sitara

കിടിലന്‍ മേക്കോവറില്‍ അപര്‍ണ ബാലമുരളി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ - Actor Vikram

ജെ എസ് ഡബ്ല്യുവിന് വേണ്ടിയുള്ള അപര്‍ണ്ണയുടെ ഫോട്ടോഷൂട്ട് വീഡിയോയാണ് വൈറലാകുന്നത്.

കിടിലം മേക്കോവറില്‍ അപര്‍ണ ബാലമുരളി ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By

Published : Jun 13, 2019, 11:08 PM IST

കുറച്ച് കാലങ്ങള്‍ക്കുള്ളില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അപര്‍ണ ബാലമുരളി. തുടക്കം തന്നെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിക്കാന്‍ കഴിയുക എന്നത് ഒരു പുതുമുഖ താരത്തെ സംബന്ധിച്ച്‌ വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം അപര്‍ണയ്‌ക്കൊപ്പമുണ്ടായിരുന്നു. 'മഹേഷിന്‍റെ പ്രതികാര'ത്തില്‍ കണ്ട ജിംസിയെന്ന നാടന്‍ പെണ്‍കുട്ടിയല്ല അപര്‍ണ ബാലമുരളി. തകര്‍പ്പന്‍ ലുക്കില്‍ അപര്‍ണ എത്തിയിരിക്കുകയാണ്.

വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ ബാലമുരളി ഫോട്ടോഷൂട്ടില്‍ എത്തുന്നത്. വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അപര്‍ണ ധരിച്ചത്. സര്‍വം താളമയമാണ് ഒടുവില്‍ താരത്തിന്‍റേതായി തിയേറ്ററിലെത്തിയ ചിത്രം. തമിഴില്‍ സൂര്യക്കൊപ്പം പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍.

ABOUT THE AUTHOR

...view details