കേരളം

kerala

ETV Bharat / sitara

ജെന്നിഫർ സ്റ്റോൺ ഇനി നഴ്‌സിന്‍റെ കുപ്പായമണിയും; അഭിനയത്തിലല്ല, കൊവിഡ് പോരാട്ടത്തിൽ - wizard of waverly place fame

'വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസ്' ഫെയിം ജെന്നിഫർ സ്റ്റോൺ ഇനി കൊവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ നഴ്‌സായി പ്രവർത്തിക്കും

വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസ്  ഹോളിവുഡ് നടി ജെന്നിഫർ സ്റ്റോൺ  കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന നഴ്‌സ്  ഹോളിവുഡ് നടി നഴ്സ്  jennifer stone in covid 19 fight  Jennifer Stone as nurse  hollywood actress to become nurse  wizard of waverly place fame
ഹോളിവുഡ് നടി ജെന്നിഫർ സ്റ്റോൺ

By

Published : Apr 10, 2020, 12:27 AM IST

ലോസ് ഏഞ്ചൽസ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹോളിവുഡിൽ നിന്ന് നിരവധി പേർ ധനസഹായവുമായി എത്തിയിരുന്നു. എന്നാൽ, രോഗികളെ പരിചരിക്കുന്നതിനായി നടി ജെന്നിഫർ സ്റ്റോൺ ഒരു രജിസ്റ്റേർഡ് നഴ്‌സായാണ് മുന്നോട്ട് വന്നിരിക്കുന്നത്. വൈറസ് ബാധിതരെ പരിചരിക്കുന്നതിനുള്ള കർമ മേഖലയിലേക്ക് താൻ ചുവട് വക്കുകയാണെന്ന് അറിയിച്ചുകൊണ്ട് നഴ്‌സെന്ന് തെളിയിക്കുന്ന ഐഡി കാർഡുകളുടെ ചിത്രങ്ങളും ജെന്നിഫർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

"എന്‍റെ ഒരു നല്ല സുഹൃത്ത് ഇന്ന് വേൾഡ്ഹെൽത്ത് ഡേ ആണെന്ന് എന്നെ അറിയിച്ചു. അത്ഭുതകരമായ പ്രവർത്തനങ്ങൾ ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ജീവിതം വേണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ഞാൻ അവരുടെ ഭാഗമാകുകയാണ്," ഹോളിവുഡ് താരം കുറിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലാണ് 'വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസ്' ഫെയിം തന്‍റെ നഴ്‌സിങ്ങ് പഠനം പൂർത്തിയാക്കിയത്.

ABOUT THE AUTHOR

...view details