അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ജോ ബൈഡന്‍റെയും ആദ്യ വനിത വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെയും സ്ഥാനാരോഹണ ചടങ്ങിനെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു പോപ് ഗായകരായ ജെന്നിഫര്‍ ലോപ്പസിന്‍റെയും ലേഡി ഗാഗയുടെയും സംഗീത വിരുന്ന്. സ്ഥാനാരോഹണ ചടങ്ങിലെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ജെന്നിഫര്‍ ലോപ്പസിന്‍റെയും ലേഡി ഗാഗയുടെയും സംഗീത വിരുന്നിന്‍റെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.
ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ തരംഗമായി ജെന്നിഫര്‍ ലോപ്പസും ലേഡി ഗാഗയും - ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ ജെന്നിഫര്‍ ലോപ്പസ്
സ്ഥാനാരോഹണ ചടങ്ങിലെ വിശേഷങ്ങള്‍ ജെന്നിഫര്‍ ലോപ്പസും ലേഡി ഗാഗയും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും സംഗീത വിരുന്നിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്

ദിസ് ലാന്‍ഡ് ഈസ് യുവര്‍ ലാന്‍ഡ്, അമേരിക്ക ദി ബ്യൂട്ടിഫുള്‍ എന്നീ ഗാനങ്ങളുടെ മാഷപ്പായിരുന്നു ജെന്നിഫര്‍ ലോപ്പസ് അവതരിപ്പിച്ചത്. വെള്ള നിറത്തിലുള്ള പാന്‍റും ഇതിനോട് ഇണങ്ങുന്ന ടോപ്പും കൂടാതെ ഒരു റഫിള്‍ഡ് സ്കാര്‍ഫുമായിരുന്നു ജെന്നിഫറിന്‍റെ വേഷം. 'എല്ലാവർക്കും സ്വാതന്ത്ര്യവും നീതിയും ഉള്ള ഒരു രാഷ്ട്രം' എന്ന് സ്പാനിഷ് ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടാണ് ജെന്നിഫര്‍ സംഗീത വിരുന്നിന് തുടക്കം കുറിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ലേഡി ഗാഗ അമേരിക്കയുടെ ദേശീയ ഗാനമാണ് മനോഹരമായി ആലപിച്ചത്. നേവി ബ്ലൂവും ചുവപ്പും ചേര്‍ന്ന നെടുനീളന്‍ ബോഡി ഫിറ്റ് ഗൗണ്‍ ധരിച്ച് രാജകീയ പ്രൗഢിയോടെയാണ് ലേഡിഗാഗ ഉദ്ഘാടന ചടങ്ങിനെത്തിയത്. ഒലിവില കൊത്തി പറക്കാനൊരുങ്ങുന്ന ഒരു പ്രാവിന്‍റെ സ്വര്‍ണ നിറത്തിലുള്ള രൂപവും ഗൗണില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ടായിരുന്നു. ടോം ഹാങ്ക്സാണ് ചടങ്ങിന് ആതിഥേയത്വം വഹിച്ചത്. ജോൺ ബോൺ ജോബി, ജസ്റ്റിൻ ടിംബർലേക്ക്, ഡെമി ലൊവാറ്റോ, ആന്‍റ് ക്ലെമൺസ് തുടങ്ങിയ സംഗീതജ്ഞരുടെ പ്രകടനങ്ങളും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.