എറണാകുളം: മലയാള സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിതിരിക്കുന്ന സിനിമയാണ് ദൃശ്യം 2. സിനിമയുടെ ചിത്രീകരണത്തിനടയിൽ അണിയറപ്രവർത്തകർ പങ്കുവെച്ച ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും ഏറെ ആകാംഷയോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർണമായി കഴിഞ്ഞുവെന്ന ഔദ്യോഗിക അറിയിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. 56 ദിവസത്തെ ചിത്രീകരണമാണ് സിനിമക്കായി തീരുമാനിച്ചിരുന്നത്. എന്നാൽ അത് 46 ദിവസം കൊണ്ടുതന്നെ പൂർത്തിയാകാൻ കഴിഞ്ഞുവെന്നാണ് സംവിധായകൻ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
ദൃശ്യം 2വിന് പാക്കപ്പ് - Drishyam 2 filming has ended
56 ദിവസത്തെ ചിത്രീകരണമാണ് സിനിമക്കായി തീരുമാനിച്ചിരുന്നത് എന്നാല്‍ 46 ദിവസം കൊണ്ട് തന്നെ ദൃശ്യത്തിന്‍റെ രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി
![ദൃശ്യം 2വിന് പാക്കപ്പ് Jeethu Joseph says Drishyam 2 filming has ended ദൃശ്യം 2വിന് പാക്കപ്പ് ദൃശ്യം 2 സിനിമ വാര്‍ത്തകള്‍ മോഹന്‍ലാല്‍ ദൃശ്യം 2 വാര്‍ത്തകള്‍ Drishyam 2 filming has ended Jeethu Joseph Drishyam 2](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9462276-551-9462276-1604729568340.jpg)
കൊവിഡ് പ്രതിസന്ധികളില്‍ നേരിയ മാറ്റം ഉണ്ടായതിനാല്‍ സെപ്റ്റംബർ രണ്ടിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചിത്രീകരണം നടന്നത്. മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ സിനിമയുടെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചിയിലും തൊടുപുഴയിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിട്ടിട്ടുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‌കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമായിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ സമയത്ത് ചിത്രീകരിച്ചിട്ടും ആർക്കും ഒരു ആരോഗ്യപ്രശ്നവും വരാതെ ചിത്രീകരണം നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം ജീത്തു ജോസഫ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. 2013ലാണ് സിനിമയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തിയത്.