കേരളം

kerala

ETV Bharat / sitara

പാപനാശം 2 തുടങ്ങിയിട്ടില്ല ; വാർത്തകൾ നിഷേധിച്ച് ജീത്തു ജോസഫ് - jeethu joseph drishyam 2 tamil remake news

ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശം 2വിന്‍റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായും കമൽ ഹാസൻ ചിത്രത്തിന്‍റെ ഭാഗമായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

പാപനാശം 2 വാർത്ത  ജീത്തു ജോസഫ് പാപനാശം വാർത്ത  ജീത്തു ജോസഫ് ദൃശ്യം തമിഴ് വാർത്ത  ജീത്തു ജോസഫ് കമൽ ഹാസൻ വാർത്ത  kamal hassan papanasam 2 news latest  kamal hassan jeethu joseph news  jeethu joseph drishyam 2 tamil remake news  jeethu joseph papanasam 2 latest news
ജീത്തു ജോസഫ്

By

Published : Jun 13, 2021, 2:25 PM IST

ഉലകനായകൻ കമൽ ഹാസൻ പാപനാശത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നടി ശ്രീപ്രിയയാണ് തമിഴിൽ രണ്ടാം പതിപ്പ് നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പാപനാശത്തിന്‍റെ നിർമാണം ആരംഭിച്ചിട്ടില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ് ഒരു ഓൺലൈൻ മാധ്യമത്തിനോട് വ്യക്തമാക്കി.

പാപനാശം രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നും കമൽ ഹാസൻ പുതിയ പതിപ്പിന്‍റെ ഭാഗമായെന്ന വാർത്ത തെറ്റാണെന്നും ജീത്തു ജോസഫ് പറഞ്ഞു. മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം 2 ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആമസോൺ പ്രൈമിൽ റിലീസിനെത്തിയത്.

തെലുങ്കിൽ ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. തെലുങ്കിലെ ആദ്യ പതിപ്പ് ജീത്തു ജോസഫല്ല സംവിധാനം ചെയ്‌തതെങ്കിലും, തുടർഭാഗം ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

Also Read: 'വിക്ര'ത്തിലേക്ക് സ്വാഗതം ; കെജിഎഫിന്‍റെ സ്റ്റണ്ട് മാസ്റ്റര്‍മാരോട് ലോകേഷ് കനകരാജ്

അതേ സമയം, കമൽഹാസന്‍റേതായി അണിറയിൽ ഒരുങ്ങുന്നത് ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ഉം ലോകേഷ് കനകതരാജ് ചിത്രം വിക്രമുമാണ്. കൂടാതെ, ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയുടെ പുതിയ സീസണിന്‍റെ അവതാരകനും കമൽഹാസനായിരിക്കും.

ABOUT THE AUTHOR

...view details