കൊവിഡ് 19 ലോകത്ത് പിടിമുറുക്കുമ്പോള്‍ അതിനെ ഇല്ലാതാക്കാനുള്ള കഠിനപരിശ്രമത്തിലാണ് എല്ലാവരും. കേരളം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് 19നെ ഇല്ലായ്മ ചെയ്യാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും മ്യൂസിക്കല്‍ വീഡിയോയിലൂടെ ആദരവ് അര്‍പ്പിക്കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്.
കൊവിഡിനെതിരെ പൊരുതുന്നവര്‍ക്ക് ആദരവായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ 'സോളിഡാരിറ്റി ആന്ദം' - MVD Kerala
കൊവിഡ് 19നെ ഇല്ലായ്മ ചെയ്യാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും മ്യൂസിക്കല്‍ വീഡിയോയിലൂടെ ആദരവ് അര്‍പ്പിക്കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്

അതിഥി തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണും, മാസ്ക് വിതരണവും, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമെല്ലാം ഉള്‍പ്പെടുത്തി മനോഹരമായ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഷംജാദ് ഹംസയാണ് സോളിഡാരിറ്റി ആന്ദം എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ സംവിധായകന്‍. ഡോ. മഹേഷ്. എസിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എല്‍ദോ.പി.ജോണാണ്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോക്ക് ലഭിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ യൂട്യൂബ് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.