എത്രയൊക്കെ ക്യാമ്പസ് ചിത്രങ്ങള്‍ മലയാള സിനിമയില്‍ പിറവിയെടുത്താലും ലാല്‍ ജോസ് ചിത്രം ക്ലാസ്മേറ്റ്സിന്റെ തട്ട് താണുതന്നെയിരിക്കും. ചിത്രം പുറത്തിറങ്ങി പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന് എന്നിവരെല്ലാം വീണ്ടും വെര്‍ച്വലായി ഒത്തുകൂടിയിരിക്കുകയാണ്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തും നാലുപേരും ഇതുപോലെ വെര്‍ച്വലായി ഒത്തുകൂടിയിരുന്നു.
'കൊവിഡ് കാലത്തിന് മുമ്പ് സിനിമയില്‍ അഭിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഭീകര പ്രവര്‍ത്തകര്‍' എന്നാണ് ജയസൂര്യ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് കുറിച്ചത്. 'കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്തും ഞങ്ങള്‍ സമാനമായ ഒരു സ്ക്രീന്‍ഷോട്ട് എടുത്തിരുന്നു. ഇത്തവണ വ്യത്യാസമെന്താണെന്ന് ചോദിച്ചാല്‍, അന്ന് മരൂഭൂമിയുടെ നടുവില്‍ ആയിരുന്നെങ്കില്‍, ഇന്ന് ഭാഗ്യവശാല്‍ ഞാന്‍ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് എന്നതാണ്. രാജ്യം കഴിഞ്ഞ തവണത്തേക്കാള്‍ കഠിനമായ ഒരു കൊവിഡ് പോരാട്ടത്തിലൂടെ കടന്നുപോവുകയും ചെയ്യുന്നു എന്നതാണ്....' സ്ക്രീന്‍ഷോട്ടിനൊപ്പം പൃഥ്വിരാജ് കുറിച്ചു.