കഴിഞ്ഞ വർഷമാണ് ജയസൂര്യ നായകനാകുന്ന ജോൺ ലൂഥറിന്‍റെ പ്രഖ്യാപനം. എന്നാൽ, ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലേക്ക് ഇതുവരെയും അണിയറപ്രവർത്തകർ കടന്നിട്ടില്ല. ലോക്ക് ഡൗൺ കാലയളവിൽ ഓരോ താരങ്ങളും കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. സുരക്ഷ മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകിയാൽ ഷൂട്ടിങ്ങിനുള്ള അനുമതിയും ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
ഇപ്പോഴിതാ, ജോൺ ലൂഥറിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്നാണ് ജയസൂര്യ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഒപ്പം, പുതിയ ലുക്കും താരം പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജോൺ ലൂഥറിൽ ഇന്ദ്രൻസ്, അതിഥി രവി, തൻവി റാം, ദീപക് പറമ്പോൽ എന്നിവർ മുഖ്യതാരങ്ങളാകുന്നു. ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നാണ് സൂചന.