ഹലോ... കെഎസ്ഇബി...? ലോക്ക് ഡൗണിൽ പണിയില്ലാതെ വീട്ടിലിരിക്കുന്നയാൾ എങ്ങനെയാണ് ഇലക്‌ട്രിസിറ്റി ബില്ലടക്കുന്നത്. ചോദ്യം മറ്റാരുടെയുമല്ല പ്രിയനടൻ ജയസൂര്യയുടെ വകയാണ്. ഞാൻ മനോഹര്‍ ഫെര്‍ണാണ്ടസാണെന്നും എന്‍റെ ചെറിയ കുടുംബത്തിന് ഇത്രയും വന്‍തുക അടയ്‌ക്കാൻ സാധിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ ടിക് ടോക് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ, മനോഹര്‍ ഫെര്‍ണാണ്ടസ്, ഫ്രം മൈ ഹോം എന്നും താരം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഒപ്പം, കെഎസ്ഇബി എന്നാൽ 'കസ്റ്റമര്‍ സാലറി ഏണിംഗ് ദെന്‍ ബില്‍' എന്നാണെന്നും അതിനാൽ തന്നെ താൻ പൈസ അടക്കില്ലെന്നും ഫെർണാണ്ടസ് വളരെ രസകരമായി പറയുന്നുണ്ട്.
മനോഹര്‍ ഫെര്‍ണാണ്ടസ്, ഫ്രം മൈ ഹോം: ലോക്ക് ഡൗണിലെ അവസ്ഥ ആക്ഷേപഹാസ്യമാക്കി ജയസൂര്യ
ലോക്ക് ഡൗണിൽ പണിയില്ലാതെ വീട്ടിലിരിക്കുന്നതിനാൽ കെഎസ്ഇബി ബില്ലടക്കാൻ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടുള്ള രസകരമായ വീഡിയോയാണ് നടൻ ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവച്ചത്
പ്രിയനടൻ ജയസൂര്യ
ലോക്ക് ഡൗണിൽ വരുമാനമൊന്നും ഇല്ലാതിരിക്കുന്നവരുടെ അവസ്ഥ ശരിക്കും പരിതാപകരമാണെന്നും ജയസൂര്യയുടെ ഈ ആക്ഷേപഹാസ്യം സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും പലരും പോസ്റ്റിന് കമന്‍റ് എഴുതി. വീട്ടിലിരിക്കുന്നവർക്ക് സാമ്പത്തിക മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ തന്നെ വൈദ്യുതി ബിൽ അടക്കാനുള്ള സാഹചര്യമില്ല. ജയസൂര്യ നമ്മളിലോരോരുത്തരുടെയും ശബ്‌ദമാണെന്നും ആരാധകർ മറുപടി നൽകിയിട്ടുണ്ട്.