കേരളം

kerala

ETV Bharat / sitara

ജയസൂര്യ-നാദിര്‍ഷ ചിത്രത്തിന് പേരിട്ടു - gandhi square shoot will begin soon

ഗാന്ധി സ്ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മങ്ങളും എറണാകുളത്ത് നടന്നു. ന​മി​ത​ ​പ്ര​മോ​ദാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക

jayasurya nadirsha new movie gandhi square shoot will begin soon  ജയസൂര്യ-നാദിര്‍ഷ ചിത്രത്തിന് പേരിട്ടു  ജയസൂര്യ-നാദിര്‍ഷ സിനിമകള്‍  jayasurya nadirsha new movie gandhi square  gandhi square shoot will begin soon  ജയസൂര്യ സിനിമകള്‍
ജയസൂര്യ-നാദിര്‍ഷ ചിത്രത്തിന് പേരിട്ടു

By

Published : Nov 28, 2020, 9:18 AM IST

അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ഗാന്ധി സ്ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മങ്ങളും എറണാകുളത്ത് നടന്നു. ന​മി​ത​ ​പ്ര​മോ​ദാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​ ​ജാഫര്‍ ഇടുക്കി​യാണ് മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​റോബി​ വര്‍ഗീസ് രാജ് ​നി​ര്‍​വ​ഹി​ക്കു​ന്നു.​ ​സു​നീ​ഷ് ​വാ​ര​നാ​ടാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​അ​രു​ണ്‍​ ​നാ​രാ​യ​ണന്‍ പ്രൊഡക്ഷന്‍സി​ന്‍റെ ബാനറി​ല്‍ ​അരുണ്‍​ നാരായണനാണ് ഗാ​ന്ധി​ ​സ്ക്വ​യ​ര്‍​ ​നി​ര്‍​മി​ക്കു​ന്ന​ത്.​

ഡി​സംബര്‍ ആദ്യം പാ​ല​യി​ല്‍ സിനിമയുടെ ചി​ത്രീകരണം ആരംഭി​ക്കും. ​​നാദിര്‍ഷ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നിവയാണ് നേരത്തെ സംവിധാനം ചെയ്‌ത ചിത്രങ്ങള്‍. ദിലീപ് നായകനാകുന്ന 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രം നാദിര്‍ഷ നേരത്തെ അനൗണ്‍സ് ചെയ്‌തിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് അടക്കമുള്ളവ നേരത്തെ പുറത്തിറങ്ങിയിരുന്നു.

അ​തേ​സ​മ​യം​ ​ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​​-​​ജ​യ​സൂ​ര്യ​ ​ചി​ത്രം​ ​സ​ണ്ണി​യുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മുപ്പത് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ സംഗീതജ്ഞന്‍റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.

ABOUT THE AUTHOR

...view details