കേരളം

kerala

ETV Bharat / sitara

318 ദിവസങ്ങള്‍ക്ക് ശേഷം മലയാള സിനിമ തിയേറ്ററിലേക്ക്, വെള്ളത്തിന് ആശംസകളുമായി താരങ്ങള്‍ - jayasurya movie vellam news

മാസങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ റിലീസിനെത്തുന്ന മലയാള സിനിമയായ വെള്ളത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും മലയാള താരങ്ങള്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.

jayasurya movie vellam releasing tomorrow  വെള്ളം സിനിമ റിലീസ്  ജയസൂര്യ വെള്ളം സിനിമ വാര്‍ത്തകള്‍  ജയസൂര്യ പ്രജേഷ് സെന്‍ വാര്‍ത്തകള്‍  jayasurya movie vellam news  jayasurya movie vellam latest news
318 ദിവസങ്ങള്‍ക്ക് ശേഷം ഒരു മലയാള സിനിമ തിയേറ്ററിലേക്ക്, വെള്ളത്തിന് ആശംസകളുമായി താരങ്ങള്‍

By

Published : Jan 21, 2021, 10:31 PM IST

പത്ത് മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ കേരളത്തില്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുന്ന അന്യഭാഷ ചിത്രത്തിന്‍റെ റിലീസോടെയായിരുന്നു മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നത്. ഇപ്പോള്‍ ആദ്യ നീണ്ട 318 ദിവസങ്ങള്‍ക്ക് ശേഷം ഒരു മലയാള സിനിമ റിലീസിനെത്തുകയാണ് ജനുവരി 22ന്. ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടിലെത്തുന്ന വെള്ളം ആണ് ആ സിനിമ. മാസങ്ങള്‍ക്ക് ശേഷം തിയേറ്റര്‍ റിലീസിനെത്തുന്ന മലയാള സിനിമയായ വെള്ളത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും മലയാള താരങ്ങള്‍ ആശംസകളും അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സിദ്ദിഖ്, അജു വര്‍ഗീസ്, അഹാന കൃഷ്ണന്‍, അതിഥി രവി തുടങ്ങിയവരാണ് ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് തിയേറ്ററില്‍ തന്നെ സിനിമ കാണണമെന്നും താരങ്ങള്‍ പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു.

സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. റോബി രാജ് വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ബിജിത് ബാലയാണ്. സെന്‍ട്രല്‍ പിക്ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്‍റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍ പ്രിയങ്ക എന്നിവരാണ് മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം.

ABOUT THE AUTHOR

...view details