കാപ്‌റ്റൻ, വെള്ളം ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന പുതിയ മലയാള ചിത്രത്തിൽ നടൻ ജയസൂര്യ വീണ്ടും നായകനാകുന്നു. 'മേരി ആവാസ് സുനോ' എന്ന ടൈറ്റിലിലൊരുങ്ങുന്ന ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലോക റേഡിയോ ദിനത്തിലാണ് റേഡിയോ പശ്ചാത്തലത്തിൽ ഒരുക്കുന്ന മേരി ആവാസ് സുനോയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. നടി ശിവദയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.
-
Here is the title poster of my new venture directed by Prajesh Sen and produced by B.Rakesh. Very excited to be working...
Posted by Manju Warrier on Saturday, 13 February 2021
സംവിധായകൻ പ്രജേഷ് സെൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിജിത് ബാല എഡിറ്റിങ് നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹകൻ നൗഷാദ് ഷെരീഫ് ആണ്. നിധീഷ് നടേരി, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതമൊരുക്കുന്നു. യൂണിവേഴ്‌സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷാണ് മേരി ആവാസ് സുനോ നിർമിക്കുന്നത്.