കേരളം

kerala

ETV Bharat / sitara

ഗോകുലം ഗോപാലന്‍റെ ബജറ്റിൽ 'കത്തനാർ'; നന്ദി അറിയിച്ച് ജയസൂര്യ - വിജയ്‌ ബാബു

കത്തനാറിന്‍റെ നിർമാണം ഗോകുലം ഗോപാലൻ ആണെന്ന് നടൻ ജയസൂര്യ അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു

kathanar jayasurya  Gokulam Gopalan  Jayasurya  kathanar  kadamuttath kathanar film  kathanar jayasurya  jayasurya 3d film  കത്തനാർ  ഗോകുലം ഗോപാലൻ  ജയസൂര്യ  വിജയ്‌ ബാബു  കടമറ്റത്ത് കത്തനാറിന്‍റെ സിനിമ
കത്തനാർ

By

Published : Mar 8, 2020, 7:40 PM IST

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുക്കുന്ന കത്തനാറിന്‍റെ നിർമാണം ഏറ്റെടുത്ത് ഗോകുലം ഗോപാലന്‍. 75 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന കത്തനാർ ത്രിമാന ചലച്ചിത്രമായാണ് ഒരുക്കുന്നത്. നടൻ ജയസൂര്യ തന്നെയാണ് കടമറ്റത്ത് കത്തനാറിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ നിർമാണം ഗോകുലം ഗോപാലൻ ആണെന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഗോകുലം ഗോപാലന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.

തുടക്കത്തിൽ വിജയ്‌ ബാബു നിർമാണം ഏറ്റെടുത്ത കത്തനാരുടെ നിർമാണചിലവ് കണക്കാക്കിയിരുന്നത് 25 കോടിയായിരുന്നു. എന്നാൽ ചിത്രം 3ഡിയായി പുറത്തിറക്കുന്നതിനാൽ ബജറ്റ് വർധിക്കുകയും തുടർന്ന് ഗോകുലം ഗോപാലന്‍ കത്തനാറിന്‍റെ നിർമാണം ഏറ്റെടുക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details