നായകനായ തന്‍റെ ആദ്യ ചിത്രത്തിൽ തന്നെ വ്യത്യസ്ഥ കഥാപാത്രമായി മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി ഇന്ന് സൂഫിയും സുജാതയിലും എത്തി നില്‍ക്കുന്നു ആ ജൈത്ര യാത്ര. കരിയറിന്‍റെ ഭൂരിഭാഗം ഘട്ടങ്ങളിലും കാര്യമായി ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത നടനായിരുന്നു ജയസൂര്യ. ആദ്യ ചിത്രത്തിന് ശേഷം വർഷങ്ങളോളം വിജയം കൈവരിക്കാതിരുന്ന സിനിമകള്‍ എന്ന കാറ്റഗറിയിൽ പെടുത്താവുന്ന അനവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ജയസൂര്യ. പിന്നീട് കഠിനപ്രയത്നത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയുമാണ് ജയസൂര്യ മലയാളത്തിലെ മുന്‍നിര നാകന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത്.
കരിയറിലെ നൂറാം സിനിമ, പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ ജയസൂര്യ - jayasurya 100th movie
രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സണ്ണി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല

ഇപ്പോള്‍ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ജയസൂര്യ. രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സണ്ണി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 'എണ്ണത്തില്‍ എന്‍റെ 100ആം ചിത്രം. എന്നാല്‍ ഹൃദയം കൊണ്ട് എന്‍റെ ആദ്യ ചിത്രം പോലെ തന്നെ... ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായ എല്ലാ ദൃശ്യ, അദൃശ്യ ശക്തികള്‍ക്കും എന്‍റെ സ്‌നേഹം നിറഞ്ഞ നന്ദി' നൂറാം ചിത്രത്തിന്‍റെ പേരിന്‍റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ കുറിച്ചു. പ്രേതം 2 എന്ന സിനിമക്ക് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും ഒരുമിക്കുന്ന ചിത്രം കൂടിയാണ് സണ്ണി. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്‍റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതജ്ഞന്‍റെ വേഷമാണ് സിനിമയില്‍ ജയസൂര്യയ്ക്ക്