കേരളം

kerala

ETV Bharat / sitara

ജയസൂര്യയും നമിത പ്രമോദും; നാദിർഷ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു - nadirsha film news

ജയസൂര്യ- നമിത പ്രമോദ് ജോഡിയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുതുവർഷദിനത്തിലാണ് ആരംഭിച്ചത്.

ജയസൂര്യയും നമിത പ്രമോദും വാർത്ത  നാദിർഷ ചിത്രത്തിന്‍റെ ഷൂട്ടിങ് വാർത്ത  നാദിർഷയുടെ സംവിധാനം വാർത്ത  jayasurya and namita Pramod new movie shooting began news  nadirsha film news  jayasurya nadirsha movie news
നാദിർഷ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

By

Published : Jan 2, 2021, 10:46 PM IST

ജയസൂര്യ- നമിത പ്രമോദ് ജോഡിയിൽ നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്ന മലയാളചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നടൻ അരുൺ നാരായണൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്.

സിനിമയുടെ ചിത്രീകരണം പുതുവർഷത്തിൽ ആരംഭിച്ചതായി നാദിർഷ തന്നെയാണ് ഇന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. റോബി വര്‍ഗീസ്​ രാജാണ് ഛായാഗ്രഹണം. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ്​ സംഗീതം പകരുന്നത്​. ജെയ്ക്സ് ബിജോയ് ആണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കിയും മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ABOUT THE AUTHOR

...view details