ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നാമോ'. മലയാളത്തിന്‍റെ പ്രിയതാരം വ്യത്യസ്‌തമായ ഗെറ്റപ്പിൽ എത്തുന്ന നമോ ഒരു സംസ്‌കൃത ചിത്രമായാണ് പുറത്തിറക്കുന്നത്. അനൂപ് ജെലോട്ട സംഗീതമൊരുക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കി. സൂപ്പർതാരം മോഹൻലാലാണ് നമോയിലെ ആദ്യ ഗാനം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്‌തത്.
കുചേലനായി ജയറാം; 'നമോ'യിലെ വീഡിയോ ഗാനം പുറത്തിറക്കി - sanskrit film by jayaram
പൂർണമായും സംസ്‌കൃത ഭാഷയിൽ പുറത്തിറക്കുന്ന നമോ ചിത്രത്തിൽ കുചേലനായാണ് ജയറാമെത്തുന്നത്.
കുചേലനായി ജയറാം
സംഗീത സംവിധായകൻ ജെലോട്ട ആലപിച്ച ഗാനത്തിന്‍റെ വരികൾ തയ്യാറാക്കിയിരിക്കുന്നത് പ്രശാന്ത് കൃഷ്‌ണനാണ്. ചിത്രത്തിൽ കുചേലനായാണ് ജയറാം വേഷമിടുന്നത്. നമോയുടെ ഛായാഗ്രഹകൻ എസ്. ലോകനാഥനാണ്. ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ നമോയുടെ എഡിറ്റിങ്ങ് നിർവഹിക്കുന്നു.