ആനക്കമ്പക്കാരനും മേളക്കമ്പക്കാരനുമായ ജയറാമിനെ മലയാളികള്‍ക്ക് നന്നായി അറിയാം. എന്നാല്‍ അധികം ആര്‍ക്കും അറിയില്ല മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന് കൃഷിയോടും കന്നുകാലി വളര്‍ത്തലിനോടുമുള്ള പ്രിയം. തന്‍റെ ഫാം പരിചയപ്പെടുത്തികൊണ്ട് താരം പുറത്തുവിട്ട വീഡിയോയിലൂടെയാണ് സിനിമാപ്രേമികള്‍ നടന്‍ ജയറാമിന് കന്നുകാലി വളര്‍ത്തലിലുള്ള പ്രാവീണ്യം തിരിച്ചറിയുന്നത്.
ആനകളും ചെണ്ടമേളവും മാത്രമല്ല, പശുക്കളും ജയറാമിന് പ്രിയപ്പെട്ടതാണ്
കേരള സര്‍ക്കാരിന്‍റെ മാതൃക ഫാമായി തെരഞ്ഞെടുക്കപ്പെട്ടതും ജയറാമിന്‍റെ കന്നുകാലി ഫാമാണ്
അച്ഛന്‍റെ പശു ഫാമിനെ പരിചയപ്പെടുത്തുന്ന വീഡിയോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സംവിധാനം നിര്‍വഹിച്ചത് മകൻ കാളിദാസ് ജയറാമാണ്. മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്‍റെ പേരാണ് ജയറാം ഫാമിന് നല്‍കിയിരിക്കുന്നത്. അഞ്ച് പശുക്കളുമായിട്ടാണ് ഫാം തുടങ്ങിയത്. പത്ത് വര്‍ഷം മുമ്പ് തുടങ്ങിയ ഫാമില്‍ ഇപ്പോള്‍ അമ്പതോളം പശുക്കളുണ്ട്. ദിവസം 300 ലിറ്ററോളം പാലാണ് ലഭിക്കുന്നത്. പശുവിന് സ്വതന്ത്രമായി മേയാനുള്ള സൗകര്യവും ഫാമിലുണ്ട്.
കൃഷ്‍ണഗിരി, ഹൊസൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ പോയി നേരിട്ട് കണ്ടാണ് പശുക്കളെ ജയറാം വാങ്ങിയത്. പശുക്കള്‍ക്ക് വേണ്ട പുല്ല് ഫാമില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കേരള സര്‍ക്കാരിന്‍റെ മാതൃക ഫാമായി തെരഞ്ഞെടുക്കപ്പെട്ടതും ജയറാമിന്‍റെ ഫാമാണ്.