റോമിയോ ജൂലിയറ്റ്, ഭോഗന്‍ ചിത്രങ്ങള്‍ക്കുശേഷം ലക്ഷ്‌മണും ജയംരവിയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'ഭൂമി'. ജയംരവി കർഷകനായി എത്തുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കി. കർഷകരുടെ പ്രശ്‌നങ്ങളും അതിനെതിരെ പോരാടുന്ന നായകനെയുമാണ് ടീസറിൽ അവതരിപ്പിക്കുന്നത്.
കർഷകനും പോരാട്ടവും; ജയംരവിയുടെ 'ഭൂമി' ടീസർ പുറത്തിറക്കി - lakshman
ജയംരവിയും നിധി അഗര്‍വാളുമാണ് ഭൂമിയിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.
ജയംരവി
ലക്ഷ്‌മൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നായിക നിധി അഗര്‍വാളാണ്. സംവിധായകൻ ലക്ഷ്‌മണും ചന്ദ്രുവും ചേർന്ന് ഭൂമിയുടെ തിരക്കഥ ഒരുക്കുന്നു. ഡി. ഇമ്മനാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. സുജാത വിജയ്‌കുമാറാണ് ചിത്രത്തിന്‍റെ നിർമാണം. മെയ് മാസം 'ഭൂമി' പ്രദർശനത്തിനെത്തും.