ജയം എന്ന പ്രണയ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി അടക്കമുള്ള സിനിമകളിലൂടെ തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയ ജയംരവി, അദ്ദേഹത്തിന്‍റെ കരിയറിലെ ഇരുപത്തിയഞ്ചാം സിനിമയുമായി എത്തുകയാണ്. ഭൂമി എന്ന് പേരിട്ടിരിക്കുന്ന സിനിമ സോഷ്യല്‍ ത്രില്ലറാണ്. സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു കര്‍ഷകന്‍റെ വേഷത്തിലാണ് ജയംരവി സിനിമയില്‍ എത്തുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. ഒരു ഗ്രാമവും ആ പ്രദേശത്തിന്‍റെ രാഷ്ട്രീയവും കൃഷിയും മറ്റ് പ്രവര്‍ത്തനങ്ങളുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം.
25 ആം സിനിമയുമായി ജയംരവി, 'ഭൂമി' ട്രെയിലര്‍ പുറത്തിറങ്ങി - Jayam Ravi news
ലക്ഷ്മണ്‍ ആണ് ഭൂമി സംവിധാനം ചെയ്‌തിരിക്കുന്നത്. നേരത്തെ റോമിയോ ജൂലിയറ്റ്, ഭോഗന്‍ എന്നീ സിനിമകള്‍ക്കായി ലക്ഷമണും ജയംരവിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്
ലക്ഷ്മണ്‍ ആണ് ഭൂമി സംവിധാനം ചെയ്‌തിരിക്കുന്നത്. നേരത്തെ റോമിയോ ജൂലിയറ്റ്, ഭോഗന്‍ എന്നീ സിനിമകള്‍ക്കായി ലക്ഷമണും ജയംരവിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ജനുവരി 14ന് സിനിമ സ്ട്രീം ചെയ്‌ത് തുടങ്ങും. നിധി അഗര്‍വാളാണ് നായിക. റോണിത് റോയ്, സതീഷ്, രാധാ രവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകന്‍ ലക്ഷ്മണും ചന്ദ്രുവും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഡി.ഇമ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഭൂമി തന്‍റെ കരിയറിലെ വലിയൊരു നാഴികകല്ലാണ് എന്നാണ് സിനിമയുടെ പ്രഖ്യാപന വേളയില്‍ ജയംരവി പറഞ്ഞത്. അതുകൊണ്ട് തന്നെ താരത്തിന്‍റെ ആരാധകരെല്ലാം സിനിമക്കായുള്ള കാത്തിരിപ്പിലാണ്. തിയേറ്റര്‍ റിലീസാകേണ്ടിയിരുന്ന സിനിമയാണ് കൊവിഡ് മൂലം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്.