കേരളം

kerala

ETV Bharat / sitara

ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി; വധു സ്‌പോര്‍ട്‌സ് അവതാരക സഞ്ജന - ബുംറ കല്യാണം സഞ്ജന വാർത്ത

സ്‌പോര്‍ട്‌സ് അവതാരികയും മോഡലുമായ സഞ്ജന ഗണേശാണ് വധു. ഗോവയിൽ വച്ചായിരുന്നു വിവാഹം.

Jasprit bumrah ties knot sanjana ganesan latest news  Jasprit bumrah wedding news  Jasprit Bumrah ties knot  Jasprit Bumrah married news  jasprit bumrah sanjana ganeshan news  Sanjana Ganesan wedding news  ജസ്പ്രീത് ബുംറ വിവാഹം വാർത്ത  ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ പുതിയ വാർത്ത  bumrah marriage latest news  ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ സഞ്ജന വിവാഹം വാർത്ത  സഞ്ജന ഗണേശൻ ബുംറ വാർത്ത
ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി

By

Published : Mar 15, 2021, 4:57 PM IST

Updated : Mar 16, 2021, 11:26 AM IST

പനാജി: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. തന്‍റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത വിവാഹചിത്രങ്ങൾക്കൊപ്പം ബുംറ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജസ്‌പ്രീത് ബുംറയും സഞ്ജന ഗണേശനും വിവാഹിതരായി

"സ്നേഹം, അത് നിങ്ങളെ യോഗ്യനെന്ന് കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ ഗതിയെയും അത് നയിക്കുന്നു. സ്നേഹത്താൽ നയിക്കപ്പെട്ട് ഞങ്ങൾ ഒരുമിച്ച് പുതിയ യാത്ര ആരംഭിക്കുകയാണ്. ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നാണ്, ഞങ്ങളുടെ സന്തോഷവും വിവാഹ വാർത്തയും നിങ്ങളുമായി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു," എന്നാണ് ജസ്പ്രീത് ബുംറ ട്വിറ്ററിൽ കുറിച്ചത്.

അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. ഇന്ത്യൻ പേസ് ബോളർ ബുംറക്ക് ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബിസിസിഐ അവധി നല്‍കിയിരുന്നു. അന്നു മുതൽ ക്രിക്കറ്റ് താരത്തിന്‍റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളും പ്രചരിച്ചു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബുംറയുടെ വിവാഹവാർത്ത സ്ഥിരീകരിക്കുകയും ടെലിവിഷൻ അവതാരകയായ സഞ്ജന ഗണേശനാണ് വധുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയും ചെയ്‌തിരുന്നു. ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിൽ അവതാരികയായും സഞ്ജന എത്തിയിട്ടുണ്ട്.

Last Updated : Mar 16, 2021, 11:26 AM IST

ABOUT THE AUTHOR

...view details