കേരളം

kerala

ETV Bharat / sitara

ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല; ട്വിറ്ററില്‍ അനുപമയെ അണ്‍ഫോളോ ചെയ്ത് ജസ്പ്രീത് ബുമ്ര - അനുപമ പരമേശ്വര്‍

ട്വിറ്ററില്‍ അനുപമയെ ബുമ്ര ഫോളോ ചെയ്തതിനെ തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നു

ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല; ട്വിറ്ററില്‍ അനുപമയെ അണ്‍ഫോളോ ചെയ്ത് ജസ്പ്രീത് ബുമ്ര

By

Published : Jul 10, 2019, 10:39 AM IST

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും തെന്നിന്ത്യന്‍ നടി അനുപമ പരമേശ്വരനെയും ചേര്‍ത്ത് വന്‍ ചര്‍ച്ചകളായിരുന്നു കുറച്ച്‌ നാളുകളായി സോഷ്യല്‍ മീഡിയകളില്‍ നടന്നിരുന്നത്. ഈ സംഭവത്തിന് ഇപ്പോള്‍ അവസാനമായിരിക്കുകയാണ്. ഇത്തരം ഒരു ക്ലൈമാക്‌സ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തവരെ പരന്നിരുന്നു. ട്വിറ്ററില്‍ അനുപമയെ ബുമ്ര ഫോളോ ചെയ്തതായിരുന്നു ഇതിന് കാരണം. ആകെ 25 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്തിരുന്നത്. ഇതില്‍ ഉണ്ടായിരുന്ന ഏക നടി അനുപമ പരമേശ്വരനായിരുന്നു. ഇതോടെയാണ് ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്.

താനും ബുമ്രയും പ്രണയത്തിലല്ലെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും അനുപമ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഗോസിപ്പുകള്‍ അവസാനിക്കാതെ വന്നതോടെ അനുപമയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ബുമ്രയെ പിന്തുടരുന്നത് 1.43 മില്ല്യണ്‍ ആളുകളാണ്.

ABOUT THE AUTHOR

...view details