കേരളം

kerala

ETV Bharat / sitara

തിയേറ്റര്‍ ഉടമകളുടെ യോഗം ഈ മാസം അഞ്ചിന് കൊച്ചിയില്‍

പുതിയ സിനിമകളുടെ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യും. വിനോദ നികുതി ഒ‍ഴിവാക്കുന്നതുള്‍പ്പടെ സര്‍ക്കാരിന് മുമ്പാകെ തിയേറ്ററുടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും യോഗത്തിൽ ചർച്ചയാകും

By

Published : Jan 2, 2021, 11:30 AM IST

january 5th Theater owners meeting in Kochi news  തിയേറ്റര്‍ ഉടമകളുടെ യോഗം ഈ മാസം അഞ്ചിന് കൊച്ചിയില്‍  തിയേറ്റര്‍ ഉടമകളുടെ യോഗം  തിയേറ്റര്‍ ഉടമകള്‍  Theater owners meeting in Kochi  Theater owners meeting in Kochi news  Theater owners meeting
തിയേറ്റര്‍ ഉടമകളുടെ യോഗം ഈ മാസം അഞ്ചിന് കൊച്ചിയില്‍

എറണാകുളം: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക‍ഴിഞ്ഞ പത്ത് മാസമായി അടഞ്ഞ് കിടക്കുകയായിരുന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ഉടമകള്‍. തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഈ മാസം അഞ്ചിന് കൊച്ചിയില്‍ തിയേറ്റർ ഉടമകൾ യോഗം ചേരും. പുതിയ സിനിമകളുടെ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യും. വിനോദ നികുതി ഒ‍ഴിവാക്കുന്നതുള്‍പ്പടെ സര്‍ക്കാരിന് മുമ്പാകെ തിയേറ്ററുടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും യോഗത്തിൽ ചർച്ചയാകും.

സിനിമാ മേഖലക്കായി സമഗ്ര പാക്കേജ് നടപ്പാക്കണമെന്ന് തിയേറ്ററുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും ഏഴ് ഇന ആവശ്യങ്ങളാണ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. വിനോദനികുതിയും തിയേറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ് ഒഴിവാക്കുക, കെട്ടിടനികുതി ഒരുവർഷത്തേക്ക് ഒഴിവാക്കുക എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കുമെന്നാണ് തിയേറ്ററുടമകളും പ്രതീക്ഷിക്കുന്നത്. തിയേറ്ററുകള്‍ അഞ്ചാം തിയതി തന്നെ തുറക്കുമെങ്കിലും പുതിയ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് അഞ്ചിന് നടക്കുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഉൾപ്പടെയുള്ള മറ്റ് സംഘടനകളുമായും തിയേറ്റർ ഉടമകൾ ചർച്ച നടത്തും.

ABOUT THE AUTHOR

...view details