ഹോളിവുഡ് ചിത്രം 'നോ ടൈം ടു ഡൈ 007' ഏപ്രിൽ 2ന് ഇന്ത്യൻ തിയേറ്ററുകളിലെത്തും. ജെയിംസ് ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ നോ ടൈം ടു ഡൈ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. നടൻ ഡാനിയല്‍ ക്രെയ്‌ഗ് അവസാനമായി ജെയിംസ് ബോണ്ടായെത്തുന്ന ചിത്രം കൂടിയാണിത്.
'നോ ടൈം ടു ഡൈ 007' ഏപ്രിൽ രണ്ടിന് ഇന്ത്യൻ തിയേറ്ററുകളിൽ
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ നോ ടൈം ടു ഡൈ 007 ഇന്ത്യയിൽ റിലീസ് ചെയ്യും.
നോ ടൈം ടു ഡൈ 007
2006-ൽ കാസിനോ റോയലിലൂടെ ജെംയിസ് ബോണ്ടായി വേഷമിട്ട ഡാനിയൽ ക്രെയ്‌ഗിന്‍റെ അവസാനത്തെ ജെയിംസ് ബോണ്ട് ചിത്രമാണിത്. ഇതിനോടകം നാല് ചിത്രങ്ങളിൽ അദ്ദേഹം ജെയിംസ് ബോണ്ടായി എത്തിയിട്ടുണ്ട്. കാരി ജോജി ഫുക്വാങ്കയാണ് നോ ടൈം ടു ഡൈ 007 സംവിധാനം ചെയ്യുന്നത്.