ജെയിംസ് ബോണ്ട് സീരിസിലെ ചിത്രം 'നോ ടൈം ടു ഡൈ'യുടെ തീപ്പൊരി ട്രെയിലർ എത്തി. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്‍റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണ് നോ ടൈം ടു ഡൈ. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2020 ഏപ്രിലില്‍ ചിത്രം തീയേറ്ററുകളിലെത്തും. കിഡ്നാപ്പ് ചെയ്യപ്പെട്ട ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്‍റെ ആവശ്യം സ്വീകരിച്ച് ജമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രത്തിന്‍റെ തുടക്കം. ജമൈക്കക്ക് പുറമെ നോര്‍വേ, ഇറ്റലി, ഇംഗ്ലണ്ട്, സ്‌കോട്‌ലാന്‍റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.
'ജെയിംസ് ബോണ്ട് ഈസ് ബാക്ക്'; ആവേശം കൊള്ളിച്ച് നോ ടൈം ടു ഡൈ ട്രെയിലര്‍
ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്‍റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണ് നോ ടൈം ടു ഡൈ. കാരി ജോജി ഫുക്വാങ്കയാണ് ചിത്രത്തിന്‍റെ സംവിധാനം
പിയേഴ്‌സ് ബ്രോസ്‌നന് ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗിന്‍റെ അവസാന ബോണ്ട് വേഷമാണ് ഇത്. 2006ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാല് ചിത്രങ്ങളിലാണ് നായകനായത്. പുതിയ ബോണ്ട് സിനിമയുടെ നിർമാണ പങ്കാളി കൂടിയാണ് ക്രെയ്ഗ്. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ തടസങ്ങളായിരുന്നു. ആദ്യ സംവിധായകന്‍ ഡാനി ബോയല്‍ ഇടക്ക് ചിത്രീകരണം ഉപേക്ഷിച്ച് പോയതിനാല്‍ ഷൂട്ടിങ് മാസങ്ങളോളം തടസപ്പെട്ടു. അതിന് പിന്നാലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ഡാനിയല്‍ ക്രെയ്ഗിന് അപകടം സംഭവിച്ചിരുന്നു. സിനിമയില്‍ ക്രെയ്ഗിനൊപ്പം നവേമി ഹാരിസ്, ലീ സീഡോക്‌സ്, അന ഡീ അര്‍മാസ്, റാല്‍ഫ് ഫിന്നെസ്, ബെന്‍ വിഷാ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഓസ്കർ ജേതാവ് റാമി മാലികാണ് ക്രെയ്ഗിന്‍റെ വില്ലന്‍.