ജെയിംസ് ബോണ്ട് സിനിമകളുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം 'നോ ടൈം ടു ഡൈ'യുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. ഡാനിയൽ ക്രെയ്‌ഗ് ബോണ്ടായി വേഷമിടുന്ന അവസാന ചിത്രമായ നോ ടൈം ടു ഡൈ കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും വൈകുന്നത്. സിനിമ ഒക്ടോബര്‍ എട്ടിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 2020ല്‍ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന സിനിമയായിരുന്നു നോ ടൈം ടു ഡൈ.
റിലീസ് വീണ്ടും നീട്ടി; 'നോ ടൈം ടു ഡൈ' എത്തുക ഒക്ടോബറില്‍ - ഡാനിയല്‍ ക്രെയ്‌ഗ് വാര്‍ത്തകള്‍
സിനിമ ഒക്ടോബര്‍ എട്ടിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 2020ല്‍ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന സിനിമയായിരുന്നു നോ ടൈം ടു ഡൈ
പതിവ് ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ജമൈക്കയിൽ വിശ്രമ ജീവിതം നയിക്കുന്ന ബോണ്ടിന് പ്രത്യേക സാഹചര്യത്തിൽ വീണ്ടും അന്വേഷണത്തിന് ഇറങ്ങേണ്ടി വരുന്നതാണ് പ്രമേയം. ഓസ്കർ ജേതാവായ റമി മാലികാണ് പ്രതിനായക വേഷത്തിലെത്തുന്നത്. അഞ്ചാം തവണയാണ് ഡാനിയൽ ക്രെയ്‌ഗ് ജെയിംസ് ബോണ്ടായി വേഷമിടുന്നത്. അവസാനം പുറത്തിറങ്ങിയത് സ്പെക്ട്ര എന്ന ചിത്രമായിരുന്നു. കാരി ജോജി ഫുക്ക്‌നാഗയാണ് നോ ടൈം ടു ഡൈയുടെ സംവിധായകന്‍.