ലണ്ടന്‍: ലോകസുന്ദരി കിരീടം ചൂടി ജമൈക്കക്കാരി ടോണി ആൻ സിങ്. ഫ്രാൻസിന്‍റെ ഒഫെലി മെസിനോ രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനം ഇന്ത്യയുടെ സുമൻ റാവു സ്വന്തമാക്കി. നിലവിലെ ലോകസുന്ദരിയായ വനെസ പോൻസെ ടോണിയെ കിരീടമണിയിച്ചു. ടോണിയുടെ പിതാവ് ഇന്ത്യൻ വംശജനാണ്. മിസ് വേള്‍ഡിന്‍റെ 69 ആം പതിപ്പില്‍ 120 രാജ്യങ്ങളെ പ്രതിനിധീകരിച്ച് മത്സരാര്‍ഥികള്‍ എത്തിയിരുന്നു. വിവിധ ഘട്ടങ്ങളായി നടന്ന മത്സരത്തില്‍ നിന്നും പത്ത് സുന്ദരികളാണ് ഫൈനലില്‍ ഇടംപിടിച്ചത്.
ലോകസുന്ദരി പട്ടം ജമൈക്കന്‍ സുന്ദരി ടോണി ആൻ സിങിന് - ലണ്ടന്‍
നിലവിലെ ലോകസുന്ദരിയായ വനെസ പോൻസെ ടോണി ആൻ സിങിനെ കിരീടമണിയിച്ചു. മൂന്നാം സ്ഥാനം ഇന്ത്യയുടെ സുമൻ റാവു സ്വന്തമാക്കി
ലോകസുന്ദരി പട്ടം ജമൈക്കന്‍ സുന്ദരി ടോണി ആൻ സിങിന്
സ്വീഡനിൽ നിന്നുള്ള ഡാനിയേല ലണ്ട്ക്വിസ്റ്റ്, ന്യൂസിലാന്‍റിൽ നിന്നുള്ള ലൂസി ബ്രോക്ക്, പോളണ്ടിൽ നിന്നുള്ള മിലേന സഡോവ്സ്ക, ഇംഗ്ലണ്ടിൽ നിന്നുള്ള ഭാഷാ മുഖർജി, കാനഡയിൽ നിന്നുള്ള നവോമി കോൾഫോർഡ്, ജപ്പാനിൽ നിന്നുള്ള മാലിക സെറ, യുഎസിൽ നിന്നുള്ള എമ്മി കുവിലിയർ എന്നിവരാണ് മറ്റ് ഏഴ് മത്സരാര്‍ഥികളായി റാമ്പില്‍ എത്തിയത്. ദക്ഷിണാഫ്രിക്കക്കാരി സോസിബിനി ടുൻസി വിശ്വസുന്ദരിപ്പട്ടം നേടിയതിന് പിന്നാലെയാണ് മറ്റൊരു കറുത്തവർഗക്കാരി ലോകസുന്ദരിയാകുന്നത്.