ഒസ്‌കാര്‍ പുരസ്‌കാരത്തിനുള്ള അവസാന പതിനഞ്ച് സിനിമകളില്‍ നിന്നും മലയാളത്തിന്‍റെ ഒസ്‌കാര്‍ പ്രതീക്ഷയായിരുന്ന ജല്ലിക്കട്ട് പുറത്ത്. ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 93-ാം ഒസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായിരുന്നു ജല്ലിക്കട്ട്. ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്ന പതിനഞ്ചില്‍ നിന്നുമാണ് അവസാന അഞ്ച് സിനിമകളെ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഇവയില്‍ നിന്നും ഒന്നിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കും. 27 സിനിമകളെ പിന്തള്ളിയായിരുന്നു ഇന്ത്യയില്‍ നിന്നും ഒസ്‌കാറിനായി ജല്ലിക്കട്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഒരു മലയാള സിനിമ ഓസ്‌കാര്‍ പ്രവേശനം നേടിയത്. ഇന്ത്യക്കാരായ സിനിമാപ്രേമികളെല്ലാം ജെല്ലിക്കെട്ടിലൂടെ ഓസ്‌കാര്‍ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.
ഒസ്‌കാര്‍ അന്തിമപട്ടികയിലേക്കുള്ള യാത്രയില്‍ നിന്നും ജല്ലിക്കട്ട് പുറത്ത് - Jallikattu Oscars news
ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ 93-ാം ഒസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായിരുന്നു ജല്ലിക്കട്ട്. ഏഴ് സിനിമകളെ പിന്തള്ളിയായിരുന്നു ഇന്ത്യയില്‍ നിന്നും ഒസ്‌കാറിനായി ജല്ലിക്കട്ട് തെരഞ്ഞെടുക്കപ്പെട്ടത്
2019ല്‍ പുറത്തിറങ്ങിയ ജെല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച സിനിമയുടെ തിരക്കഥ എസ്.ഹരീഷിന്‍റേതാണ്. ആന്‍റണി വര്‍ഗീസിന് പുറമെ ചെമ്പന്‍ വിനോദ്, സാബുമോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി. ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ് ജെല്ലിക്കെട്ട്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു.