കേരളം

kerala

ETV Bharat / sitara

CBI 5 The Brain| 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മമ്മൂട്ടിക്കൊപ്പം ഒരേ ഫ്രെയിമില്‍ ജഗതിയും മുകേഷും - CBI series

Jagathy Sreekumar joins CBI 5 team: 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിക്കുകയാണ്

Jagathy Sreekumar joins CBI 5 team  മമ്മൂട്ടിക്കൊപ്പം ഒരേ ഫ്രെയിമില്‍ ജഗതിയും മുകേഷും  CBI 5 The Brain  സിബിഐ സെറ്റില്‍ ജഗതി ശ്രീകുമാര്‍  Jagathy Sreekumar latest updation  CBI 5 titled as CBI 5 The Brain  CBI 5 Motion Poster  CBI series  CBI 5 The Brain cast and crew
CBI 5 The Brain| 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മമ്മൂട്ടിക്കൊപ്പം ഒരേ ഫ്രെയിമില്‍ ജഗതിയും മുകേഷും

By

Published : Feb 28, 2022, 1:42 PM IST

Jagathy Sreekumar joins CBI 5 team: പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം മമ്മൂട്ടിക്കൊപ്പം ഒരേ ഫ്രെയിമില്‍ ജഗതി ശ്രീകുമാറും മുകേഷും. പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ചിത്രത്തിലൂടെ സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിക്കുകയാണ്.

Jagathy Sreekumar latest updation: എസ്‌എന്‍ സ്വാമി-കെ.മധു-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. സെറ്റില്‍ വിക്രമായി ജഗതി ശ്രീകുമാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥനായാണ് ജഗതി പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്‌.

സിബിഐ താരങ്ങള്‍ക്കൊപ്പമുള്ള ജഗതിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ജഗതിയുടെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്‌. മീശവച്ച്‌, മുണ്ടും ഷര്‍ട്ടുമണിഞ്ഞ്‌ ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന വിക്രമിനെയാണ് ചിത്രത്തില്‍ കാണാനാവുക.

CBI 5 titled as CBI 5 The Brain | CBI 5 Motion Poster: അടുത്തിടെയാണ് സിനിമയുടെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. 'സിബിഐ 5 ദ ബ്രെയ്‌ന്‍' എന്നാണ് ചിത്രിത്തിന് പേരിട്ടിരിക്കുന്നത്‌. മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാകും സിബിഐ പുതിയ ഭാഗം വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്നത്‌.

CBI series: കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്‌.എന്‍.സ്വാമിയാണ് തിരക്കഥ എഴുതുന്നത്‌. 1988 ഫെബ്രുവരി 18നാണ്‌ സിബിഐ സീരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്‌' പുറത്തിറങ്ങിയത്‌. പിന്നീട്‌, 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ സിനിമകളും പുറത്തിറങ്ങി.

Also Read: 'ക്രോധവും ശക്തിയും കൊണ്ട്‌ ഞാന്‍ കീഴടക്കും'; 'ധാക്കഡ്‌' റിലീസ്‌ തീയതി പുറത്തുവിട്ട് കങ്കണ

CBI 5 The Brain cast and crew: ചിത്രത്തില്‍ ചാക്കോ ആയി വീണ്ടും മുകേഷ്‌ തന്നെ എത്തും. അനൂപ്‌ മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. ഇത്തവണ വനിത അന്വേഷണ ഉദ്യോഗസ്ഥരാകും മമ്മൂട്ടിക്കൊപ്പം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ്‌ പോത്തന്‍, രമേശ്‌ പിഷാരടി, പ്രശാന്ത്‌ അലക്‌സാണ്ടര്‍, സുദേവ്‌ നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ്‌ നെടുമങ്ങാട്‌, സന്തോഷ്‌ കീഴാറ്റൂര്‍, കോട്ടയം രമേശ്‌, പ്രസാദ്‌ കണ്ണന്‍, സുരേഷ്‌ കുമാര്‍, ആശ ശരത്ത്‌, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ്‌ ചിത്രത്തില്‍ അണിനിരക്കുക.‌

അഖില്‍ ജോര്‍ജ്‌ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. സിബിഐ സീരീസിലെ മറ്റ്‌ നാല്‌ ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്‌ സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്‌, ദില്ലി എന്നിവിടങ്ങളാണ്‌ ലൊക്കേഷനുകള്‍.

ABOUT THE AUTHOR

...view details