തിരുവനന്തപുരം: ഇന്ന് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ സപ്‌തതി. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായി പിറന്നാൾ ആഘോഷിച്ച് താരവും കുടുംബവും. ജഗതി തന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ കേക്ക് മുറിക്കുന്നതിന്‍റെ വീഡിയോ മകൻ രാജ്‌കുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഈ വർഷം തന്നെ സിനിമയിലേക്ക് ജഗതിയുടെ മടങ്ങിവരവുണ്ടാകുമെന്നും മകൻ വ്യക്തമാക്കി.
ജഗതിയുടെ നിലവിലെ ആരോഗ്യസ്ഥിതിക്ക് ചേരുന്ന വേഷങ്ങളിലൂടെ വീണ്ടും സ്ക്രീനിലെത്താനാണ് ഉദ്ദേശിക്കുന്നത്. 2012ൽ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു താരം.