പെര്‍ഫെക്‌ട് സ്റ്റെപ്‌സ്; കാണാം ജഗതിയുടെയും കല്‍പ്പനയുടെയും റാസ്‌പുടിന്‍ ഡാന്‍സ് - jagathy kalpana dance
'കാട്ടിലെ തടി തേവരുടെ ആന' എന്ന സിനിമയിലെ ജഗതി-കല്‍പ്പന ജോഡിയുടെ നൃത്തരംഗമാണ് റാസ്‌പുടിന്‍ ഗാനവുമായി ചേര്‍ത്ത് വെച്ച് എഡിറ്റ് ചെയ്‌തിരിക്കുന്നത്. അജു വര്‍ഗീസാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്
മെഡിക്കല്‍ വിദ്യാര്‍ഥികളായ ജാനകിയുടെയും നവീന്‍റെയും റാസ്പുടിന്‍ ഡാന്‍സ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം തീര്‍ത്തിരുന്നു. ഭംഗിയേകിയ റാസ്പുടിന്‍ ഗാനത്തിന് മലയാളത്തിന്‍റെ അഭിമാന താരങ്ങളായ ജഗതിയും കല്‍പ്പനയും നൃത്തം ചെയ്യുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ഇവിടെ എല്ലാം ഭദ്രം' എന്ന അടികുറുപ്പോടെ നടന്‍ അജു വര്‍ഗീസാണ് ജഗതി-കല്‍പ്പന ജോഡിയുടെ റാസ്പുടിന്‍ നൃത്തം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കല്‍പ്പനയും ജഗതിയും ഒരു സിനിമയില്‍ ചെയ്‌ത നൃത്തത്തിന് റാസ്പുടിന്‍ ഗാനം അകമ്പടി ഒരുക്കുന്നതാണ് വീഡിയോ. കാട്ടിലെ തടി തേവരുടെ ആന എന്ന സിനിമയിലെ ഇരുവരുടെയും നൃത്തരംഗമാണ് റാസ്‌പുടിന്‍ ഗാനവുമായി ചേര്‍ത്ത് വെച്ച് എഡിറ്റ് ചെയ്‌തിരിക്കുന്നത്. അജു വര്‍ഗീസ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചതോടെ കമന്‍റുമായി നിരവധി പേരാണ് എത്തിയത്. വരികളുമായി ഏറെ യോജിക്കുന്നതാണ് ജഗതി-കല്‍പ്പന ജോഡി അവതരിപ്പിച്ച നൃത്തമെന്നാണ് കമന്‍റുകള്‍.