കേരളം

kerala

ETV Bharat / sitara

കിടിലന്‍ ഡാന്‍സ് നമ്പറുമായി ധനുഷ്, ബുജിക്ക് വന്‍ വരവേല്‍പ്പ് - Bujji Video Dhanush Santhosh Narayanan

സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം അനിരുദ്ധ് രവിചന്ദറും സന്തോഷ് നാരായണനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജഗമേ തന്തിരം

Jagame Thandhiram Bujji Video  ജഗമേ തന്തിരം വീഡിയോ ഗാനം  ഐശ്വര്യ ലക്ഷ്മി ധനുഷ്  Jagame Thandhiram  Bujji Video Dhanush Santhosh Narayanan  Santhosh Narayanan Karthik Subbaraj Anirudh
കിടിലന്‍ ഡാന്‍സ് നമ്പറുമായി ധനുഷ്, ബുജിക്ക് വന്‍ വരവേല്‍പ്പ്

By

Published : Nov 13, 2020, 7:41 PM IST

സിനിമാ ആസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കാര്‍ത്തിക് സുബ്ബരാജ്-ധനുഷ് ചിത്രം ജഗമേ തന്തിരത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ചിരിക്കുന്ന 'ബുജി' എന്ന ഗാനമാണ് ദീപാവലി സ്പെഷ്യലായി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം അനിരുദ്ധ് രവിചന്ദറും സന്തോഷ് നാരായണനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. വിവേകിന്‍റെതാണ് വരികള്‍.

ചടുലമായ നൃത്തച്ചുവടുകളുമായി ധനുഷാണ് വീഡിയോ ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. എം.ഷെരീഫാണ് നൃത്തരംഗങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജഗമേ തന്തിരം. പ്രണയിനിയെ പ്രകീര്‍ത്തിക്കുന്ന പ്രൊപ്പോസല്‍ ഗാനം എന്ന നിലയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ബുജി എന്ന് വിശേഷിപ്പിക്കുന്ന നായിക പാട്ടില്‍ ഒരിടത്തും കടന്ന് വരുന്നില്ല.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. മലയാളത്തിന്‍റെ സ്വന്തം ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോജുവിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ABOUT THE AUTHOR

...view details