ജ്യോതികയും രേവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് പോട്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ്. രേവതിയും ജ്യോതികയും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ധാരാളം ആക്ഷന്‍ രംഗങ്ങളും ട്രെയിലറില്‍ കാണാം. കോമഡിക്കും പ്രധാന്യം നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിട്ടുള്ളത്.
മാസ്സായി ജ്യോതിക, കൂട്ടിന് രേവതിയും; ആക്ഷന്‍ രംഗങ്ങള്‍ നിറച്ച് ജാക്പോട്ട് ട്രെയിലര്‍ - Jyotika
ജ്യോതികയും രേവതിയും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്
മാസ്സായി ജ്യോതിക, കൂട്ടിന് രേവതിയും; ആക്ഷന്‍ രംഗങ്ങള്‍ നിറച്ച് ജാക്പോട്ട് ട്രെയിലര്‍
ആനന്ദരാജ്, രാജേന്ദ്രന്‍,യോഗി ബാബു എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ആഗസ്റ്റ് രണ്ടിന് തീയേറ്ററുകളിലെത്തും.