തൊണ്ണൂറിന്‍റെ അവസാനം മുതൽ മലയാളത്തിന്‍റെ ചോക്ലേറ്റ് ഹീറോയായി സ്ഥാനം പിടിച്ച കുഞ്ചാക്കോ ബോബനും മണിരത്‌നത്തിന്‍റെ ബോംബെ, റോജ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തിന്‍റെ റൊമാന്‍റിക് ഹീറോയായി മാറിയ അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുകയാണ് 'ഒറ്റ്' എന്ന ചിത്രത്തിലൂടെ.
മലയാളത്തിൽ ഒറ്റ് എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന സിനിമ, രണ്ടങ്കം എന്ന പേരിലാണ് തമിഴിൽ പുറത്തിറങ്ങുന്നത്.
മുംബൈ ലൊക്കേഷനിൽ 'ഒറ്റി'ന്‍റെ ഭാഗമാകാൻ ജാക്കി ഷ്‌റോഫ് എത്തി
ദ്വിഭാഷ ചിത്രമായ ഒറ്റിന്‍റെ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചുവെന്നും രണ്ടാം ലോക്ക് ഡൗണിന് ശേഷം വീണ്ടും ചിത്രീകരണത്തിലേക്ക് സജീവമാകുകയാണെന്നും കഴിഞ്ഞ ദിവസം ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മുംബൈ ഷൂട്ടിങ് ലൊക്കേഷനിൽ ചാക്കോച്ചനും അരവിന്ദ് സ്വാമിക്കുമൊപ്പം ബോളിവുഡിലെ പ്രശസ്‌ത താരം ജാക്കി ഷ്‌റോഫും ചിത്രത്തിൽ പ്രധാന താരമാകുന്നു എന്നതാണ് പുതിയ വാർത്ത.
ജാക്കി ഷ്‌റോഫ് ചിത്രത്തിന്‍റെ മുംബൈ ലൊക്കേഷനിൽ എത്തിയതും ചിത്രീകരണത്തിന്‍റെ ഭാഗമായതുമാണ് ഒറ്റിന്‍റെ ലൊക്കേഷന്‍ വീഡിയോയിൽ കാണിക്കുന്നത്. മുൻപ് വിനയൻ ചിത്രം അതിശയനിലും ജാക്കി ഷ്‌റോഫ് നിർണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
More Read: 'അത് എനിക്ക് അംഗീകാരമാണ്'; അരവിന്ദ് സ്വാമിയ്ക്ക് ആശംസയുമായി കുഞ്ചാക്കോ ബോബന്‍
തീവണ്ടി എന്ന ചിത്രത്തിലൂടെ സുപരിചിതനായ ടി.പി ഫെല്ലിനിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യൻ നടി ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.
എസ്.സജീവാണ് ത്രില്ലർ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദി ഷോ പീപ്പിളിന്‍റെ ബാനറില്‍ തെന്നിന്ത്യൻ നടനും നിർമാതാവുമായ ആര്യയും, ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ദ്വിഭാഷ ചിത്രം നിര്‍മിക്കുന്നത്.