സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലറെത്തി. ജാക്കി ചാൻ ചിത്രം കുങ്ഫു യോഗയുടെ സംവിധായകൻ സ്റ്റാന്‍ലി ടോംഗ് ഒരുക്കുന്ന വാൻഗാര്‍ഡ് എന്ന സിനിമയിലെ ട്രെയിലറാണ് പുറത്തിറങ്ങിയത്. സ്റ്റാൻലി ടോംഗ്, ബാർബി ടംഗ് എന്നിവരാണ് വാൻഗാർഡ് നിർമിക്കുന്നത്.
ജാക്കി ചാന്‍റെ 'വാൻഗാർഡ്' ട്രെയിലറെത്തി - jackie chan movie vanguard trailer out news
സ്റ്റാന്‍ലി ടോംഗ് സംവിധാനം ചെയ്യുന്ന വാൻഗാർഡ് സിനിമയിലെ ട്രെയിലറാണ് പുറത്തുവിട്ടത്

ജാക്കി ചാന്‍റെ 'വാൻഗാർഡ്' ട്രെയിലറെത്തി
ചിത്രത്തിന്‍റെ സംവിധായകൻ സ്റ്റാൻലി ടോംഗ് തന്നെയാണ് ജാക്കി ചാൻ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഫാഡി സാക്കി, ഐ ലുൻ, യാങ് യാങ്, മിയ മുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നതാൻ വാംഗ് വാനഗാർഡിനായി സംഗീതം ഒരുക്കുന്നു. ഈ വർഷം ക്രിസ്‌മസ് റിലീസായി ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലെത്തും. നേരത്തെ വാൻഗാര്‍ഡ് സിനിമയുടെ സെറ്റില്‍ വെച്ച് വാട്ടർക്രാഫ്റ്റ് മറിഞ്ഞ് ജാക്കി ചാന് അപകടമുണ്ടായിരുന്നത് വലിയ വാർത്തയായിരുന്നു.