കേരളം

kerala

ETV Bharat / sitara

റാമും ജാനുവും തെലുങ്കിലേക്ക്; ആദ്യ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ജാനുവെന്ന പേരിലാണ് ചിത്രം തെലുങ്കില്‍ റിലീസിനൊരുങ്ങുന്നത്. തെലുങ്കില്‍ ജാനുവും റാമുമായി ഹൃദയം കീഴടക്കാനെത്തുന്നത് സാമന്ത അക്കിനേനിയും ഷര്‍വാനന്ദുമാണ്

Jaanu Teaser - Sharwanand, Samantha | Premkumar | Dil Raju  Jaanu Teaser  Sharwanand  Samantha  Premkumar  Dil Raju  ജാനു തെലുങ്ക് ചിത്രം  സാമന്ത അക്കിനേനി  വിജയ് സേതുപതി  തൃഷ
റാമും ജാനുവും തെലുങ്കിലേക്ക്; ആദ്യ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

By

Published : Jan 10, 2020, 8:09 PM IST

വിജയ് സേതുപതിയും തൃഷയും കേന്ദ്രകഥാപാത്രങ്ങളായ '96' 2018 ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ തീയേറ്ററുകളിലെത്തിയ ചിത്രം ദിവസങ്ങള്‍ക്കൊണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. 96 തരംഗം ഇപ്പോഴും കേരളത്തിലടക്കം നിലനില്‍ക്കുന്നുണ്ട്. സി.പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. നഷ്ടപ്രണയത്തിന്‍റെ ആര്‍ദ്രത അതിമനോഹരമായി പറഞ്ഞുവെക്കുകയായിരുന്നു 96. ഇപ്പോള്‍ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജാനുവെന്ന പേരിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. തെലുങ്കില്‍ ജാനുവും റാമുമായി ഹൃദയം കീഴടക്കാനെത്തുന്നത് സാമന്ത അക്കിനേനിയും ഷര്‍വാനന്ദുമാണ്.

96ല്‍ തൃഷയുടെ കൗമാരകാലം അഭിനയിച്ച ഗൗരി കിഷനും തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജാനുവായെത്തുന്ന സാമന്തയുടെ കൗമാരകാല കഥാപാത്രമായാണ് ഗൗരി എത്തുന്നത്. നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന അനുഗ്രഹീതന്‍ ആന്‍റണി എന്ന മലയാള ചിത്രത്തില്‍ സണ്ണി വെയ്‌നിന്‍റെ നായികയായും ഗൗരി അഭിനയിക്കുന്നുണ്ട്. സി.പ്രേംകുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രത്തിന്‍റെ സംവിധായകന്‍.

ABOUT THE AUTHOR

...view details