തെന്നിന്ത്യൻ താരം രശ്‌മിക മന്ദന്നയുടെ വീട്ടിൽ റെയ്‌ഡ് - രശ്‌മിക മന്ദന്നയുടെ വീട്ടിൽ റെയ്‌ഡ്
രശ്‌മിക വരുമാനത്തിനനുസരിച്ച് നികുതി അടച്ചിട്ടില്ലെന്ന സംശയത്തിലായിരുന്നു പരിശോധന.
ബംഗളൂരു: നടി രശ്‌മിക മന്ദന്നയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‌ഡ്. ഇന്ന് രാവിലെ 7.30ന് താരത്തിന്‍റെ വിരാജ്പേട്ടിലുള്ള വസതിയിലാണ് പരിശോധന നടന്നത്. രശ്‌മിക വരുമാനത്തിനനുസരിച്ച് നികുതി അടച്ചിട്ടില്ലെന്ന സംശയത്തിലായിരുന്നു പരിശോധന. ആദായനികുതി വകുപ്പിലെ പത്ത് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിൽ വീട്ടിലെ രേഖകളും പരിശോധിച്ചു. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ്, സരിലേരു നീക്കേവ്വരൂ തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ താരം കന്നട, തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.