ഷെയിൻ നിഗം, ആൻ ശീതൾ ജോഡിയിൽ ഒരുക്കിയ പ്രണയകഥയല്ലാത്ത 'ഇഷ്‌ക്'. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ദേശീയ അവാർഡിൽ അവസാന റൗണ്ട് വരെ മാറ്റുരച്ച അനുരാജ് മനോഹർ ചിത്രം തെലുങ്കിലേക്കുമെത്തുകയാണ്. 'ഇഷ്‌ക് നോട്ട് എ ലൗ സ്റ്റോറി' എന്ന ടൈറ്റിലിൽ തന്നെയാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത്. പ്രിയ വാര്യര്‍, തേജ സജ്ജ എന്നിവർ മുഖ്യതാരങ്ങളാകുന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു.
ഷെയിനിന്‍റെ 'ഇഷ്ക്' തെലുങ്കിൽ; പ്രിയ വാര്യര്‍- തേജ സജ്ജ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് - ishq telugu news latest
പ്രിയ വാര്യര്‍, തേജ സജ്ജ ജോഡിയുടെ ഇഷ്‌ക് തെലുങ്ക് റീമേക്ക് ഈ മാസം 23ന് റിലീസ് ചെയ്യും.
ഷെയിനിന്‍റെ ഇഷ്ക് തെലുങ്കിൽ
എസ്.എസ് രാജു സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് സ്വര സാഗർ മഹതിയാണ്. സാം കെ. നായിഡു ഛായാഗ്രഹണവും വര പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ഇഷ്‌ക് മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറിലാണ് നിർമിച്ചത്. എൻ.വി പ്രസാദ്, പരാസ് ജെയിൻ, വകഡ അഞ്ജൻ കുമാർ എന്നിവരായിരുന്നു റീമേക്കിന്‍റെ നിർമാതാക്കൾ. ഈ മാസം 23ന് ത്രില്ലർ ചിത്രം തിയേറ്ററുകളിലെത്തും.
TAGGED:
ഷെയിൻ ഇഷ്ക് സിനിമ വാർത്ത